Quantcast

ഇനി കിയോസ്‌കുകളില്‍ പോകേണ്ടതില്ല, മൊബൈലില്‍നിന്ന് യുഎഇ പാസ് രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ..?

രജിസ്‌ട്രേഷന്‍ നടപടിക്രമത്തില്‍ പുതിയ ഫേസ് സ്‌കാനിങ് സംവിധാനവും

MediaOne Logo
ഇനി കിയോസ്‌കുകളില്‍ പോകേണ്ടതില്ല,   മൊബൈലില്‍നിന്ന് യുഎഇ പാസ് രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ..?
X

യുഎഇയുടെ ദേശീയ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡിയുടെ ഡിജിറ്റല്‍ പകര്‍പ്പ് യുഎഇ പാസ്, ഇന്ന് രാജ്യത്തെ മിക്കവാറും സര്‍ക്കാര്‍ നടപടികള്‍ക്കും അത്യാവശ്യമാണ്. വിവധ മാളുകളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകള്‍ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുമെല്ലാമാണ് ഇതുവരെ യുഎഇ പാസ് രജിസ്‌ട്രേഷന്‍ നടന്നിരുന്നത്.

എന്നാല്‍ ഈയിടെ നിലവില്‍ വന്ന യുഎഇ പാസ് ആപ്പ് വഴി കിയോസ്‌കുകളില്‍ പോകാതെ തന്നെ സ്വന്തം മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ നിലവില്‍ സാധിക്കും. മാത്രവുമല്ല, രജിസ്‌ട്രേഷന്‍ നടപടിക്രമത്തില്‍ ഫേസ് സ്‌കാനിങ് സംവിധാനവും കൂടി പുതിയതായി ഉള്‍പെടുത്തിയിട്ടുണ്ട്.

എങ്ങനെയാണ് യുഎഇ പാസ് രജിസ്റ്റര്‍ ചെയ്യേണ്ടത്..?

ആദ്യമായി പ്ലേ സ്റ്റേറില്‍ കയറി യുഎഇ പാസ് ആപ് ഡൗണ്‍ലോഡ് ചെയ്യുക. ശേഷം ആപ്പ് ഓപണ്‍ ചെയ്ത് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക. ശേഷം സ്‌ക്രീനില്‍ തെളിയുന്ന ഫോട്ടോസ് സ്‌കിപ് ചെയ്ത് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനുള്ള വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക. നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ അപ്‌ഡേഷനുകള്‍ക്കായി തൊട്ടു താഴെയുള്ള രണ്ടാമത്തെ കീ ടാപ്പ് ചെയ്ത് ആ വിന്‍ഡോയിലേക്കാണ് പ്രവേശിക്കേണ്ടത്.

ശേഷം തുറന്നു വരുന്ന ടേംസ് ആന്റ് കണ്ടീഷന്‍സ് പേജിനു താഴെയുള്ള എനാബിള്‍ കീ ടാപ്പ് ചെയ്ത ശേഷം കണ്ടിന്യൂ കീയില്‍ ടച്ച് ചെയ്യുക. ഇപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയിലെ 'യെസ് സ്‌കാന്‍ നൗ' കീ ടാപ്പ് ചെയ്ത് കാമറ തുറന്നുവന്ന ശേഷം ഐഡി കാഡിന്റെ ബാക്ക് വശം സ്‌കാന്‍ ചെയ്യുക.

അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ ഐഡി കാര്‍ഡ് ഉടമയുടെ മുഴുവന്‍ വിവരങ്ങളും തെളിയുന്നതായിരിക്കും.

അതിനു താഴെയുള്ള കണ്‍ഫേം കീ എനാബിള്‍ ചെയ്താല്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ ഒടിപി ലഭിക്കേണ്ട മൊബൈല്‍ നമ്പരും മെയില്‍ ഐഡിയും ഫീഡ് ചെയ്യുക.

ശേഷം വേരിഫിക്കേഷനായി ആ നംമ്പരിലേക്കും മെയിലിലേക്കും വന്ന രണ്ട് ഒടിപികളും അതാതു സ്ഥലങ്ങളില്‍ ടൈപ്പ് ചെയ്യുക. വേരിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷം യുഎഇ പാസ് ലോഗിന്‍ ചെയ്യുന്നതിനാവശ്യമായ ഒരു പേഴ്‌സണല്‍ രഹസ്യ പിന്‍നമ്പര്‍ ക്രിയേറ്റ് ചെയ്ത് വിന്‍ഡോയില്‍ കാണിക്കുന്ന രണ്ടിടത്തും ഫീഡ് ചെയ്യുക.

ഇനി അവസാന സ്റ്റെപ്പില്‍, കണ്ടിന്യൂ ബട്ടണ്‍ ടാപ്പ് ചെയ്ത് ഫേസ് വേരിഫിക്കേഷനുള്ള വിന്‍ഡോ ഓപ്പണ്‍ ചെയ്യുക.

ഫേസ് വേരിഫിക്കേഷന്‍

ഫേസ് വേരിഫിക്കേഷനായി സ്‌ക്രീനിലെ വൃത്തത്തില്‍ മുഖം മുഴുവനായി കാണുന്ന തരത്തില്‍ കാമറയോട് അടുപ്പിച്ച് അല്‍പനേരം പിടിക്കുക.

ആ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഡോക്യുമെന്റ് സൈനിങ് പ്രോസസുകള്‍ക്കായി ഒരു പാസ്‌വേര്‍ഡ് ക്രിയേറ്റ് ചെയ്യുക. ഈ പാസ്‌വേര്‍ഡില്‍ മിനിമം ആറ് കാരക്ടേഴ്‌സ് ഉണ്ടായിരിക്കണം. അതില്‍ ഒന്നു വീതം അപ്പര്‍കേസ്, ലോവര്‍കേസ് ആന്റ് നണ്‍-ആല്‍ഫാ ന്യൂമെറിക് കാരക്ടറും കൂടാതെ ഒരു നമ്പരും ഉണ്ടായിരിക്കണം.

ആ പാസ്‌വേര്‍ഡ് കണ്‍ഫേം ചെയ്യുന്നതോടെ നിങ്ങളുടെ യുഎഇ പാസ് രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാകുന്നതാണ്.

TAGS :

Next Story