മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സഹായം; യു.എ.ഇയിൽ നിന്ന് ആദ്യ മൃതദേഹം നാട്ടിലെത്തിച്ചു
അവശ്യഘട്ടങ്ങളിൽ പ്രവാസികൾക്ക് തുണയാകുന്ന പദ്ധതിയാണിതെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി
യു.എ.ഇ: നോർക്കയുടെ എമർജൻസി റിപാട്രിയേഷൻഫണ്ട് മുഖേന യു.എ.ഇയിൽ നിന്നുള്ള ആദ്യ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. അവശ്യഘട്ടങ്ങളിൽ പ്രവാസികൾക്ക് തുണയാകുന്ന പദ്ധതിയാണിതെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി.
അവശ്യഘട്ടങ്ങളിൽപ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര, അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിന്ചെലവ്, ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവരെ വിമാനത്താവളങ്ങളിൽ നിന്നും ആശൂപത്രിയിൽ എത്തിക്കാനുളള ചെലവ് തുടങ്ങിയവ മുൻനിർത്തിയാണ് നോർക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ടിന് രൂപം നൽകിയത്.
കഴിഞ്ഞദിവസം യുഎ.ഇയിൽ മരണപ്പെട്ട കൊല്ലം സ്വദേശി ശ്രീകുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻആവശ്യമായ കാർഗോ ടിക്കറ്റ്നോർക്ക നേരിട്ട്നൽകുകയായിരുന്നു. സന്നദ്ധ സംഘടനയായ ഹംപാസ് ആണ് മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തത്. എയർലൈനുകൾക്ക്നേരിട്ട്നൽകുകയാണെങ്കിൽ ആ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോർക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമർപ്പിച്ചിരിക്കണം.
Adjust Story Font
16