വ്യാജ റിക്രൂട്ട്‌മെന്റും തൊഴില്‍തട്ടിപ്പും തടയാന്‍ നോര്‍ക്കയുടെ 'ഓപ്പറേഷന്‍ ശുഭയാത്ര'
പൊലീസുമായി സഹകരിച്ചാണ് ഓപ്പറേഷന്‍
വിദേശത്തേക്കുള്ള വ്യാജ റിക്രൂട്ട്‌മെന്‍ും തൊഴില്‍തട്ടിപ്പും തടയാന്‍ കേരളത്തില്‍ 'ഓപറേഷന്‍ ശുഭയാത്ര' വരുന്നു. നോര്‍ക്ക റെസിഡന്റ്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ദുബൈയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡീയ ഫോറം ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു പി. ശ്രീരാമകൃഷ്ണന്‍.
പൊലീസുമായി സഹകരിച്ചാണ് ഓപറേഷന്‍ ശുഭയാത്ര നടപ്പാക്കുക. ഇതിന്റെ ആദ്യ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈമാസം 14ന് ചേരും. വ്യാജ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാനും ജനങ്ങളെ ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. തൊഴില്‍ തട്ടിപ്പിന് അറിഞ്ഞുകൊണ്ട് തലവെച്ചുകൊടുക്കുന്നവര്‍ നിരവധിയാണ്. പരാതി ലഭിക്കാത്തതിനാലാണ് പലതിലും നടപടിയെടുക്കാന്‍ കഴിയാത്തതെന്ന് ശ്രീരാമകൃഷണന്‍ പറഞ്ഞു.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി നിലച്ച അവസ്ഥയിലാണ്. ഇതില്‍ പണം അടച്ച ആര്‍ക്കും തുക നഷ്ടമാവില്ല. എല്ലാവര്‍ക്കും തുക തിരികെ ലഭിക്കാന്‍ കെ.എസ്.എഫ്.ഇ നടപടിയെടുക്കും. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപവത്കരിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തെയും മലയാളികള്‍ക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയും.
ഇതുവഴി സാങ്കേതിക വൈഗ്ധ്യമുള്ളവരെ കണ്ടെത്താനും അവര്‍ക്ക് ജോലി നല്‍കാനും കഴിയും. വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ നോര്‍ക്കയുടെ നേതൃത്വത്തില്‍ നാഷനല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് നടത്തുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. അരുണ്‍ രാഘവന്‍ സ്വാഗതവും തന്‍സി ഹാഷിര്‍ നന്ദിയും പറഞ്ഞു.
Adjust Story Font
16