Quantcast

ശൈഖ് ഖലീഫയുടെ വിയോഗത്തിന് ഒരുവയസ്

പിതാവിന്‍റെ മരണത്തിന് പിന്നാലെ 2004 നവംബറിൽ അധികാരമേറ്റെടുത്ത ശൈഖ് ഖലീഫ 2022 മേയ് 13 വരെ പതിനെട്ട് വർഷത്തോളം യു.എഇയുടെ പ്രസിഡന്‍റായും അബൂദബി ഭരണാധികാരിയായും തുടർന്നു

MediaOne Logo

Web Desk

  • Updated:

    2023-05-14 04:40:34.0

Published:

13 May 2023 6:25 PM GMT

ശൈഖ് ഖലീഫയുടെ വിയോഗത്തിന് ഒരുവയസ്
X

അബുദബി: മുൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ വിയോഗത്തിന് ഇന്ന് ഒരു വയസ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എ.ഇയുടെ പ്രസിഡന്‍റ് പദവി ഏറ്റെടുത്തിട്ടേക്ക് നാളേക്ക് ഒരുവർഷം തികയും. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു ശൈഖ് ഖലീഫ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകൻ. പിതാവിന്റെ മരണത്തിന് പിന്നാലെ 2004 നവംബറിൽ അധികാരമേറ്റെടുത്ത ശൈഖ് ഖലീഫ 2022 മേയ് 13 വരെ പതിനെട്ട് വർഷത്തോളം യു.എഇയുടെ പ്രസിഡന്റായും അബൂദബി ഭരണാധികാരിയായും തുടർന്നു.

രോഗാതുരനായിരിക്കെ ചുമതലകൾ നിർവഹിച്ചിരുന്ന കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് യു എ ഇയുടെ ഭരണസാരധ്യം ഏറ്റെടുത്തത് ശൈഖ ഖലീഫയുടെ വിയോഗത്തിന് പിന്നാലെയാണ്. യു എ ഇയിൽ ചരിത്രപരമായ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ച നേതാവായിരുന്നു ശൈഖ് ഖലീഫ.

സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യത്തെ നയിച്ച പിതാവിനെയും സഹോദരനെയും മാതൃകയാക്കി രാജ്യത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഉപ സർവ സൈന്യാധിപനും കിരീടാവകാശായിമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രസിഡന്റ് പദവി ഏറ്റെടുത്തത്.

2022 മേയ് 14 ന് ശൈഖ് മുഹമ്മദ് ഔദ്യോഗികമായി അധികാരമേറ്റു. ഇന്ത്യയുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ശൈഖ് മുഹമ്മദിന്റെ കൂടി പങ്കാളിത്തത്തോടെ അറബ് രാജ്യങ്ങൾക്കിടയിൽ നടക്കുന്ന സമാധാന നീക്കങ്ങളും, വികസന നീക്കങ്ങളും ലോക ശ്രദ്ധനേടുകയാണിപ്പോൾ.



TAGS :

Next Story