Quantcast

ഓപറേഷൻ പിറ്റ് സ്റ്റോപ്പ്; സുപ്രധാന പങ്കു വഹിച്ച് ദുബൈ പൊലീസ്

'ഓപറേഷൻ പിറ്റ്​സ്റ്റോപ്​' എന്ന് പേരിട്ട ഓപറേഷനിലുടെ നിരവധി അന്താരാഷ്ട്ര കുറ്റവാളികെള പിടികൂടി​

MediaOne Logo

Web Desk

  • Published:

    25 Jan 2024 7:34 PM GMT

ഓപറേഷൻ പിറ്റ് സ്റ്റോപ്പ്; സുപ്രധാന പങ്കു വഹിച്ച് ദുബൈ പൊലീസ്
X

ആഗോള തലത്തിൽ 15 രാഷ്ട്രങ്ങളിലെ നിയമ നിർവഹണ സംവിധാനങ്ങൾ ഒരുമിച്ച്​ നടത്തിയ ഓപറേഷനിൽ സുപ്രധാന പങ്കുവഹിച്ച്​ ദുബൈ പൊലീസ്​. 'ഓപറേഷൻ പിറ്റ്​സ്റ്റോപ്​' എന്ന് പേരിട്ട ഓപറേഷനിലുടെ നിരവധി അന്താരാഷ്ട്ര കുറ്റവാളികെള പിടികൂടി​. 1.6 കോടി ദിർഹം നികുതി വെട്ടിപ്പ്​നടത്തിയ കേസിലെ പ്രതിയെയാണ്​ദുബൈ പൊലീസ്​വലയിലാക്കിയത്. ജപ്പാനിൽ നിന്ന്​യു.എ.ഇയിൽവന്നിറങ്ങിയ ഇയാളെ ദുബൈ പൊലിസ്​ തന്ത്രപരമായി അറസ്റ്റ്​ചെയ്യുകയായിരുന്നു.

നികുതിവെടിപ്പ്​ നടത്തുന്ന വൻ ശൃംഖലയുടെ ഭാഗമായിപ്രവർത്തിക്കുന്നയാളാണ്​ പിടിയിലായത്​. സ്​പെയിൻ, റൊമാനിയ, എസ്റ്റോണിയ എന്നിവിടങ്ങളിലെ കമ്പനികൾ വഴിയാണ്​ തട്ടിപ്പ്​ നടത്തിയത്​. എന്നാൽ ഇറ്റലി കേന്ദ്രീകരിച്ചാണ്​ ഇവർ പ്രവർത്തിച്ചത്​. ഇ-കൊമേഴ്​സ്​പ്ലാറ്റ്​ഫോം വഴി 40ദശലക്ഷംയൂറോ മൂല്യമുള്ള കച്ചവടം നടത്തിയതായി കാണിച്ച്​തെറ്റായ മൂല്യവർധിത നികുതി വെളിപ്പെടുത്തിയായിരുന്നു​തട്ടിപ്പ്​​.

സങ്കീർണമായ അന്താരാഷ്​ട്ര കുറ്റകൃത്യങ്ങൾ തടയുന്നതിന് ​വിവിധ രാജ്യങ്ങളിലെ നിയമ നിർവഹണ ഏജൻസികളുമായി വിവരങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന്​ ദുബൈ പൊലീസ് ​കമാൻഡർ ഇൻ ചീഫ്​ ലഫ്​. ജനറൽ അബ്​ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടുന്നതിൽ വിവിധ അതിർത്തികളിൽ ​ദുബൈ പൊലീസ് ​ഉദ്യോഗസ്ഥരുടെ ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു. മുമ്പും നിരവധി സന്ദർഭങ്ങളിൽ അന്താരാഷ്ട്ര കുറ്റവാളികെള പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ ദുബൈ പൊലീസിന്​സാധിച്ചിട്ടുണ്ട്​.

TAGS :

Next Story