ദുബൈയിൽ ‘ഓർമ’ കേരളോൽസവം; റിമ കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും
സാംസ്കാരിക സമ്മേളനത്തിൽ സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥി
യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈയിലെ മലയാളി കൂട്ടായ്മയായ ‘ഓർമ’ കേരളോത്സവം സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന പരിപാടിയിൽ നിയമസഭാ സ്പീക്കർ എഎൻ ഷംസീർ മുഖ്യാതിഥിയായി പങ്കെടുക്കും.
ദുബൈ ഖിസൈസിലെ ക്രെസെന്റ് സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് നാലു മുതൽ രാത്രി 11 മണിവരെയാണ് ആഘോഷം.. ഡിംബർ രണ്ടിന് നടി റിമാ കല്ലിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിംസബർ 3-ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായി എത്തും.
ഗായകരായ പ്രസീത ചാലക്കുടി, ആര്യ ദയാൽ, സച്ചിൻവാര്യർ, അനന്തുഗോപി തുടങ്ങിയവർ സംഗീത വിരുന്നൊരുക്കും. നാടൻ കലാ രൂപങ്ങൾ, ഭക്ഷ്യമേള തുടങ്ങിയവും പ്രദർശനങ്ങൾ എന്നിവ ആഘോഷത്തിലുണ്ടാകും. നാട്ടിലെ ഉൽസവങ്ങളെ അനുസ്മരിക്കുന്ന വിധമാണ് കേരളോൽസവത്തിന്റെ വേദിയൊരുക്കുക. ഇരുപത്തിയ്യായിരത്തലധികം കാണികൾ മേളയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.
ഭാരവാഹികളായ എൻ.കെ. കുഞ്ഞഹമ്മദ്, സജീവൻ കെ.വി, പ്രദീപ്, ഷിജു ബഷീർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16