ഓർമ്മ സാഹിത്യോത്സവം ദുബൈയിൽ സമാപിച്ചു
ഓർമ സാഹിത്യോൽസവ സമാപന സമ്മേളനം എം.എ ബേബി ഉദ്ഘാടനം ചെയ്തു
ദുബൈ: ഓർമ്മ സാഹിത്യോത്സവം ദുബൈയിൽ സമാപിച്ചു. ഗൾഫ് മേഖലയിൽ കൂടുതൽ മികച്ച സർഗാത്മക ഇടപെടലുകൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സാഹിത്യോൽസവത്തിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ഓർമ സാഹിത്യോൽസവ സമാപന സമ്മേളനം എം.എ ബേബി ഉദ്ഘാടനം ചെയ്തു.
ഓർമ നടത്തുന്ന സാംസ്‌കാരിക ഇടപെടലുകൾ പുരോഗമന പ്രവണതകളെ ശക്തിപ്പെടുത്തുമെന്ന് ബേബി പറഞ്ഞു. സാഹിത്യത്തിന്റെ വിവിധ ധാരകളെ സ്പർശിച്ചു കൊണ്ടുള്ള നിരവധി സെഷനുകളാണ് രണ്ടു ദിവസങ്ങളിലായി നടന്നത്. സോഷ്യൽ മീഡിയ, മുഖ്യധാര മാധ്യമ ചർച്ചകൾ ശക്തമായ വാദപ്രതിവാദങ്ങൾക്കുള്ള വേദി കൂടിയായി മാറി.
പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് നേതൃത്വം നൽകിയ മീഡിയ കോൺക്ലേവിൽ യു.എ.ഇയിലെ മാധ്യമപ്രവർത്തകർ സംബന്ധിച്ചു. പ്രസിദ്ധ കലാകാരനും ശിൽപിയുമായ നിസാർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഗിൽഡിലെ ചിത്രകാരൻമാരുടെ ലൈവ് പെയിന്റിംഗും ഒരുക്കി. എം.എ ബേബി, എൻ.എസ് മാധവൻ, മുരുകൻ കാട്ടാക്കട, വി.എസ് ബിന്ദു ടീച്ചർ, ചിന്ത ജെറോം തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
Adjust Story Font
16