ഒ.ടി.ടി പ്ലാറ്റ്ഫോം മലയാള സിനിമക്കും നടീനടന്മാർക്കും മികച്ച അവസരം ഒരുക്കി: സുരഭി ലക്ഷ്മി
സ്ത്രീ കലാകാരികൾ മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറിയെന്നും സുരഭി
തിയറ്ററുകൾക്കു പുറമെ ഒ.ടി.ടി പ്ലാറ്റ് ഫോമുകളും സജീവമായത് മലയാള സിനിമക്കും നടീ നടൻമാർക്കും മികച്ച അവസരം ഒരുക്കിയതായി പ്രമുഖ നടി സുരഭി ലക്ഷ്മി. സ്ത്രീ കലാകാരികൾ മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറിയെന്നും അവർ പറഞ്ഞു. ദുബൈ അൽഹിന്ദ് ബിസിനസ് സെൻററിൽ യു.എ.ഇ ഗോൾഡൻ വിസ സ്വീകരിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി സുരഭി ലക്ഷ്മി.
പുതിയ സങ്കേതങ്ങളും സൗകര്യങ്ങളും വർധിച്ചതോടെ വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന അസംഖ്യം പേർക്കാണ് കൂടുതൽ അവസരം ലഭിക്കുന്നതെന്ന് സുരഭി ലക്ഷ്മി പറഞ്ഞു. ടൊവീനോ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതായും സുരഭി അറിയിച്ചു
ദുബൈ ഖിസൈസിലെ അൽഹിന്ദ് ബിസിനസ് സെന്ററിൽ നടി സുരഭി ലക്ഷ്മിക്ക് സ്വീകരണം ഒരുക്കി. സി ഇ ഓ റസീബ് അബ്ദുല്ല , അൽ ഹിന്ദ് മാനേജിങ് ഡയറക്റ്റർ നൗഷാദ് ഹസൻ എന്നിവരുടെ മേൽനോട്ടത്തിൽ ആയിരുന്നു സ്വീകരണം. ലോകത്തെവിടെനിന്നും ഫാമിലി വിസയും, വിസിറ്റ് വിസയും മറ്റു സേവനങ്ങളും ലഭിക്കാൻ വാട്ട്സ്ആപ്പിലൂടെ ബന്ധപ്പെടാൻ സൗകര്യം ഒരുക്കുന്ന അൽഹിന്ദ് ബിസിനസ് സെന്ററിന്റെ ഫാൽക്കൺ വാട്സാപ്പ് സർവീസ് ലോഞ്ചിങ് സുരഭി ലക്ഷ്മി നിർവഹിച്ചു.
യു.എ.ഇ ഗോൾഡൻ വിസ സുരഭി ലക്ഷ്മി സ്വീകരിച്ചു. മലയാള സിനിമാ പ്രതിഭകളെ യു.എ.ഇയുമായി ബന്ധിപ്പിക്കാൻ നീക്കം തുടരുമെന്ന് അൽഹിന്ദ് ബിസിനസ് സെൻറർ സാരഥികൾ അറിയിച്ചു
Adjust Story Font
16