Quantcast

ഷാർജയിലെ ദൈദിലും വാഹനങ്ങൾക്ക് പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്നു

1900 പൊതുപാർക്കിങ് സ്ഥലങ്ങളാണ് ഫീസ് നൽകി പാർക്ക് ചെയ്യേണ്ട ഇടങ്ങളായി മാറുന്നത്

MediaOne Logo

Web Desk

  • Updated:

    2024-12-12 17:16:34.0

Published:

12 Dec 2024 5:15 PM GMT

ഷാർജയിലെ ദൈദിലും വാഹനങ്ങൾക്ക് പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്നു
X

ഷാർജ: ഷാർജയുടെ ഉപനഗരമായ ദൈദിലും വാഹനങ്ങൾക്ക് പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്നു. അടുത്തവർഷം ജനുവരി ഒന്ന് മുതൽ ദൈദിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കും. അൽദൈദ് മുനിസിപ്പാലിറ്റിയാണ് പുതുവർഷത്തിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്ന കാര്യം അറിയിച്ചത്. 1900 പൊതുപാർക്കിങ് സ്ഥലങ്ങളാണ് ഫീസ് നൽകി പാർക്ക് ചെയ്യേണ്ട ഇടങ്ങളായി മാറുന്നത്. ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് നിരക്ക് തീരുമാനിക്കുക.

രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയാണ് ഫീസ് ബാധകമവുക. വെള്ളിയാഴ്ച പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ നീല ബോർഡുകളുള്ള മേഖലയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് നൽകേണ്ടി വരും. പാർക്കിങിന് പണം ഈടാക്കുമെന്ന് അറിയിക്കുന്ന 161 ചെറിയ ബോർഡുകളും പാർക്കിങ് ഫീസ് അടയ്ക്കാൻ 19 ഉപകരണങ്ങളും ദൈദിൽ സ്ഥാപിച്ചിട്ടുണ്ട്. എസ്.എം.എസ്, ഷാർജ ഡിജിറ്റൽ ആപ്പ്, മവാഖിഫ് ആപ്പ്, പ്രീപെയ്ഡ് കാർഡുകൾ എന്നിവ മുഖേനയും പാർക്കിങ് നിരക്കുകൾ അടയ്ക്കാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

TAGS :

Next Story