Quantcast

അജ്മാനിൽ പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കുന്നു

ഇന്ന് മുതൽ മൂന്ന് സ്ഥലത്ത് ഫീസ് നൽകണം

MediaOne Logo

Web Desk

  • Published:

    29 Jun 2024 6:27 PM GMT

paid parking in Ajman
X

അജ്മാൻ:അജ്മാനിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കുന്നു. നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഇന്ന് മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കുമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി അറിയിച്ചു.

അജ്മാൻ റിങ് റോഡ്, കോളജ് സ്ട്രീറ്റ് എന്നിവക്ക് പുറമേ ഹമീദിയ മേഖലയിലെ ഇമാം ശാഫിഇ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഇന്ന് മുതൽ പാർക്കിങിന് ഫീസ് ഈടാക്കുക. ഈ മേഖലയിലെ പാർക്കിങ് മേഖലകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും വാഹനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കാനുമാണ് ഈ മേഖലയിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്നതെന്ന് അജ്മാൻ മുനിസിപ്പാലിറ്റി പറഞ്ഞു. ഈ മേഖലയിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് ഇക്കാര്യം ശ്രദ്ധിക്കണം. പാർക്കിങ് ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കും. പാർക്കിങ് മേഖലയിലെ മീറ്ററുകൾക്ക് പുറമേ 5155 എന്ന നമ്പറിലേക്ക് നിശ്ചിത ഫോർമാറ്റിൽ എസ്.എം.എസ് അയച്ചും പാർക്കിങ് ഫീസ് അടക്കാനാകും.

TAGS :

Next Story