Quantcast

ഫലസ്തീൻ രാഷ്ട്രം അനിവാര്യം, പ്രശ്​നപരിഹാരത്തിന്​ കുറുക്കുവഴികളില്ല -ഉർദുഗാൻ

‘രമ്യമായി പരിഹരിക്കപ്പെടാത്ത ഓരോ സംഭവവും പ്രശ്നമായി തന്നെ നിലനിൽക്കും’

MediaOne Logo

Web Desk

  • Published:

    13 Feb 2024 6:23 PM GMT

Recep Tayyip Erdoğan
X

ദുബൈ: മേഖലയിൽ സുസ്ഥിര സമാധാനത്തിന്​ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കേണ്ടത്​ ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന്​ തുർക്കിയ പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ. ദുബൈയിൽ പുരോഗമിക്കുന്ന ലോക സർക്കാർ ഉച്ചകോടിയുടെ രണ്ടാംദിനത്തിൽ സംസാരിക്കവെയാണ്​ ലോകനേതാക്കൾക്ക്​ മുമ്പിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്​.

രമ്യമായി പരിഹരിക്കപ്പെടാത്ത ഓരോ സംഭവവും ഒരു പ്രശ്നമായി തന്നെ നിലനിൽക്കും. ഇസ്രയേൽ മേഖലയിൽ സ്ഥിരമായ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുടിയേറ്റ വിപുലീകരണ നീക്കങ്ങൾ അവസാനിപ്പിക്കുകയും ഫലസ്തീൻ രാഷ്ട്രത്തിന്‍റെ അസ്തിത്വം അംഗീകരിക്കുകയും വേണം. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തിക്കുള്ളിൽ സ്വതന്ത്രവും പരമാധികാരവും ഭൂമിശാസ്ത്രപരമായി സംയോജിതവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതുവരെ കൈക്കൊള്ളുന്ന ഓരോ ചുവടും അപൂർണമായിരിക്കും -ഉർദുഗാൻ വ്യക്​തമാക്കി.

ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിക്ക് സംഭാവന നൽകുന്നത് തുടരാനും അദ്ദേഹം ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ഏജൻസിക്കെതിരെ സമീപകാലത്തുണ്ടാകുന്ന ആക്രമണങ്ങൾ ഖേദകരമാണ്. ജോർദാൻ, സിറിയ, ലബനാൻ, ഫലസ്തീൻ പ്രദേശങ്ങളിലെ 60 ലക്ഷം അഭയാർഥികളുടെ ജീവനാഡിയാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

11ാമത്​ ലോക സർക്കാർ ഉച്ചകോടിയിൽ 120 രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികളും 25 രാഷ്ട്ര നേതാക്കളും പ​ങ്കെടുക്കുന്നുണ്ട്​. ഇന്ത്യ, ഖത്തർ, തുർക്കിയ എന്നിവ ഇത്തവണ അതിഥി രാജ്യങ്ങളാണ്​. 85 അന്താരാഷ്ട്ര, പ്രദേശിക കൂട്ടായ്മകളും ഉച്ചകോടിയുടെ ഭാഗമാണ്​.

110 സംവാദങ്ങൾ, 200 ആഗോള പ്രഭാഷകരുടെ സംസാരങ്ങൾ, 300 മന്ത്രിമാരുടെ പങ്കാളിത്തം, 4000 പ്രതിനിധികൾ എന്നിങ്ങനെ വിപുലമായ രീതിയിലാണ്​ ഉച്ചകോടി ഇത്തവണ ഒരുക്കിയിട്ടുള്ളത്​.

TAGS :

Next Story