ദുബൈയിൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒരു ഭാഗം തകർന്നു; രണ്ട് പേർക്ക് പരിക്ക്
ദുബൈയിലെ പഴക്കം ചെന്ന ഷോപ്പിംഗ് കോംപ്ലക്‌സുകളിലൊന്നായ അൽമുല്ല പ്ലാസയുടെ ഭാഗമാണ് തകർന്നത്
ദുബൈ: ദുബൈയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ അൽമുല്ല പ്ലാസയുടെ ഒരു ഭാഗം തകർന്ന് രണ്ടു പേർക്ക് പരിക്ക്. ഭാരമേറിയ വസ്തുക്കൾ ക്രമമല്ലാതെ അടുക്കി വച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വലിയ തിരക്കില്ലാത്ത സമയത്താണ് സംഭവമെന്നതിനാൽ വലിയ അപകടം ഒഴിവായി.
ദുബൈയിലെ പഴക്കം ചെന്ന ഷോപ്പിംഗ് കോംപ്ലക്‌സുകളിലൊന്നാണ് അൽമുൽ പ്ലാസ. ഇന്നലെ രാത്രിയോടെയാണ് കോംപ്ലക്‌സിന്റെ ഭാഗം അടർന്നു വീണത്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് ദുബൈ പൊലീസ് അറിയിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16