Quantcast

ദുബൈ കോൺസുലേറ്റ്​ മുഖേനയുള്ള പാസ്​പോർട്ട്​ സേവനം വൈകുന്നതിനെതിരെ വ്യാപക പരാതി

ബി.എൽ.എസ്​ കേന്ദ്രങ്ങളിലൂടെയുള്ള സേവനം താളം തെറ്റിയതിനെതിരെ ശക്​തമായ ഇടപെടൽ ആവശ്യമാണെന്ന്​ വിവിധ കൂട്ടായ്​മകൾ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-04-26 18:55:13.0

Published:

26 April 2022 6:10 PM GMT

ദുബൈ കോൺസുലേറ്റ്​ മുഖേനയുള്ള പാസ്​പോർട്ട്​ സേവനം വൈകുന്നതിനെതിരെ വ്യാപക പരാതി
X

ദുബൈ കോൺസുലേറ്റ്​ മുഖേനയുള്ള പാസ്​പോർട്ട്​ സേവനം വൈകുന്നതിനെതിരെ വ്യാപക പരാതി. ബി.എൽ.എസ്​ കേന്ദ്രങ്ങളിലൂടെയുള്ള സേവനം താളം തെറ്റിയതിനെതിരെ ശക്​തമായ ഇടപെടൽ ആവശ്യമാണെന്ന് ​വിവിധ കൂട്ടായ്​മകൾ ആവശ്യപ്പെട്ടു. പ്രശ്​നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​​ കേന്ദ്ര വിദേശകാര്യ മന്ത്രാല​യത്തിനും പരാതി നല്‍കി.

പാസ്​പോർട്ട്​ സേവനങ്ങൾ യുദ്ധകാലാടിസ്​ഥാനത്തിൽ നടപ്പാക്കണമെന്നാണ്​ കേന്ദ്രനിർദേശം. എന്നാൽ യു.എ.ഇയിലെ പ്രവാസികൾക്ക്​ പാസ്പോര്‍ട്ട്​ പുതുക്കാനും പുതിയ പാസ്​പോർട്ട്​ലഭികാനും ആഴ്​ചകൾ തന്നെയാണ്​ വേണ്ടി വരുന്നത്​. ബി.എൽ.എസ്​ കേന്ദ്രങ്ങളുടെ ഉദാസീന നിലപാടാണ്​ പ്രശ്​നകാരണമെന്ന ആക്ഷേപം ശക്​തമാണ്​. അപേക്ഷ സമർപ്പിക്കാൻ അനുമതി കിട്ടാൻ അനിശ്​ചിതമായി കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്​. അതേ സമയം വലിയ തുക സേവനനിരക്ക്​ നൽകിയാൽ ഒരു ദിവസം കൊണ്ട്​ പാസ്​പോർട്ട്​ സേവനം ലഭ്യമാകുന്നുണ്ട്​. അമിത ലാഭം പ്രതീക്ഷിച്ചാണ്​ ഈ പകൽ കൊള്ളയെന്ന്​ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ അഡ്വ. വൈ.എ റഹീം ആരോപിച്ചു.

തത്​കാൽ സംവിധാനത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പാസ്​പോർട്ട്​ സേവനം ലഭ്യമാക്കു​േമ്പാൾ എന്തുകൊണ്ടാണ്​ തുഛ വരുമാനക്കാരായ പ്രവാസികളുടെ കാര്യത്തിൽ നിഷേധ നിലപാട്​ സ്വീകരിക്കുന്നതെന്ന ചോദ്യമാണ്​ ഉയരുന്നത്​. നയതന്ത്ര ഇടപെടൽ തേടി യു.എ..ഇയിലെ ഇന്ത്യൻ അംബാസഡർക്കും പരാതി കൈമാറിയിട്ടുണ്ട്​.

TAGS :

Next Story