യു.എ.ഇയിൽ പെട്രോൾ വില കുറച്ചു; ഡീസൽ വിലയിൽ നേരിയ വർധന
പെട്രോൾ ലിറ്ററിന് 13 ഫിൽസ് വരെ കുറയും
ദുബൈ: യു.എ.ഇയിൽ പെട്രോൾ വില കുറച്ചു. പെട്രോൾ ലിറ്ററിന് 13 ഫിൽസ് വരെയാണ് വില കുറച്ചത്. എന്നാൽ, ഡിസംബറിൽ ഡീസലിന് നേരിയ വിലവർധനയുണ്ടാകും. ഡീസൽ ലിറ്ററിന് ഒരു ഫിൽസാണ് വർധിപ്പിച്ചത്.
സൂപ്പർ പെട്രോൾ ലിറ്ററിന് രണ്ട് ദിർഹം 61 ഫിൽസാണ് പുതിയ നിരക്ക്. നവംബറിൽ രണ്ട് ദിർഹം 74 ദിർഹമായിരുന്നു ഇതിന്റെ വില. സ്‌പെഷ്യൽ പെട്രോളിന് രണ്ട് ദിർഹം 50 ഫിൽസാണ് പുതിയ വില. രണ്ട് ദിർഹം 63 ഫിൽസായിരുന്നു നിരക്ക്.
ഇപ്ലസ് പെട്രോളിന് കഴിഞ്ഞ മാസത്തെ നിരക്കായ രണ്ട് ദിർഹം 55 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 43 ഫിൽസായി നിരക്ക് കുറച്ചു. 12 ഫിൽസാണ് കുറഞ്ഞത്. ഡീസൽ വില രണ്ട് ദിർഹം 67 ഫിൽസിൽനിന്ന് രണ്ട് ദിർഹം 68 ഫിൽസാക്കി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയ യു.എ.ഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്.
Next Story
Adjust Story Font
16