Quantcast

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അബൂദബിയിൽ; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ഉഭയകക്ഷി സഹകരണം ശക്​തിപ്പെടുത്തുന്നത്​ സംബന്ധിച്ച്​ നേതാക്കൾ ചർച്ച ചെയ്യുമെന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2023-07-14 19:36:09.0

Published:

14 July 2023 5:54 PM GMT

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അബൂദബിയിൽ; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
X

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അബൂദാബിയിലെത്തും. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി സുപ്രധാന ചർച്ച നടക്കും .രണ്ടു ദിവസത്തെ ഫ്രാൻസ്​ സന്ദർശനം കഴിഞ്ഞുള്ള മടക്കയാത്രയിലാണ്​ മോദി അബൂദബിയിൽ എത്തുക​. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദുമായി കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്​തിപ്പെടുത്തുമെന്നും ജനങ്ങൾക്ക്​ ഗുണകരമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഞ്ചാമത്​ ഗൾഫ് യു എ ഇ ​ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ്​ ഇരു രാജ്യങ്ങളും നോക്കി കാണുന്നത്​.

ഉഭയകക്ഷി സഹകരണം ശക്​തിപ്പെടുത്തുന്നത്​ സംബന്ധിച്ച്​ നേതാക്കൾ ചർച്ച ചെയ്യുമെന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാ​ങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന്​ ചർച്ച നടക്കും. യു.എ.ഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്​ചാത്തലത്തിൽ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയാകും.

കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ചത്. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ വ്യപാര-നയതന്ത്ര തലത്തിൽ ബന്ധം ശക്​തമാണ്​. നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​സ്റ്റം​സ് തീ​രു​വ കു​റ​യാ​നും ച​ര​ക്ക്-​സേ​വ​ന നീ​ക്കം എ​ളു​പ്പ​മാ​ക്കാ​നും വ​ഴി​യൊ​രു​ക്കിയതാ​ണ് ക​രാ​ർ. ഇതിലൂ​​ടെ അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 6000കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 10,000 കോ​ടി ഡോ​ള​റാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

TAGS :

Next Story