ഹത്തയിലെ ഊർജ വൈദ്യുത പദ്ധതി; നിർമാണം പുരോഗമിക്കുന്നു
മികച്ച ടൂറിസം കേന്ദ്രമായി മാറുന്ന ഹത്തയുടെ വികസനത്തിന് കരുത്ത് പകരുന്നതായിരിക്കും പദ്ധതി
ദുബൈ: ദുബൈ ഹത്തയിൽ വൻകിട ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു.കേന്ദ്രത്തിന്റെ 60 ശതമാനം നിർമ്മാണം പൂർത്തിയായെന്ന് ദുബൈ വാട്ടർ ആൻറ് ഇലക്ട്രിസിറ്റി അധികൃതർ അറിയിച്ചു. മികച്ച ടൂറിസം കേന്ദ്രമായി മാറുന്ന ഹത്തയുടെ വികസനത്തിന് കരുത്ത് പകരുന്നതായിരിക്കും ഊർജ വൈദ്യുത പദ്ധതി.
1.42 ബില്യൻ ദിർഹം ചെലവിട്ടാണ് ദുബൈ ഹത്തയിൽ ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാൻറ് നിർമിക്കുന്നത്. പ്രദേശത്തിെൻറ സമഗ്ര വികസനത്തിനായി രൂപപ്പെടുത്തിയ പദ്ധതികളിൽ ഒന്നാണിത്. 250 മെഗാവാട്ട്ഉൽപാസനദ ശേഷിയുള്ളതാണ് പദ്ധതി. എൺപതു വർഷം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കാൻ ഈ പ്ലാൻറിന് പ്രാപ്തിയുണ്ടെന്നാണ് വിലയിരുത്തൽ. 2024 ആദ്യ പാദത്തിൽ പ്ലാൻറിെൻറ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഗൾഫ് മേഖലയിൽ തന്നെ ഇത്തരമാരു പ്ലാൻറ് വേറെയില്ല. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ഹത്തയുടെ അവികസിതാവസ്ഥ പരിഹരിക്കാനും നിരവധി പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ദുബൈ വാട്ടർ ആൻറ് ഇലക്ട്രിസിറ്റി സി.ഇ.ഒ സഈദ് മുഹമ്മദ് അൽ തായർ പദ്ധതി പ്രദേശം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. ഹത്ത ഡാം പ്രദേശത്ത് രൂപം കൊള്ളുന്ന പവർ പ്ലാൻറ് പ്രദേശത്തെ ജനങ്ങൾക്കും പ്രഖ്യാപിത ടൂറിസം പദ്ധതികൾക്കും ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു
Adjust Story Font
16