Quantcast

കള്ളപ്പണം തടയൽ; നിയമ ലംഘകർക്കെതിരെ നടപടി ശക്തമാക്കി യു.എ.ഇ

നിയമലംഘനം വരുത്തിയ 137 കമ്പനികളിൽ നിന്നും വൻതുക ഈടാക്കിയതായി അധികൃതർ വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2023-06-01 18:09:03.0

Published:

1 Jun 2023 6:07 PM GMT

prevention of black money; UAE has stepped up action against law breakers
X

യു.എ.ഇ: കള്ളപ്പണം തടയൽ നിയമം കർശനമായി നടപ്പാക്കി​ യു.എ.ഇ. നിയമലംഘനം വരുത്തിയ 137 കമ്പനികളിൽ നിന്നും വൻതുക ഈടാക്കിയതായി അധികൃതർ വെളിപ്പെടുത്തി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ ശക്​തമായ നടപടികളും യു.എ.ഇ തുടരും. നടപ്പുവർഷം ആദ്യ പാദത്തിൽ നിയമലംഘനം നടത്തിയ കമ്പനികളിൽ നിന്ന്​ സാമ്പത്തിക മന്ത്രാലയം ഈടാക്കിയത്​ 65.9 ദശലക്ഷം ദിർഹമാണ്​.

സാമ്പത്തികേതര ബിസനസ്​ മേഖലകളിൽ പ്രവർത്തിക്കുന്ന 840 കമ്പനികളിലാണ് ​സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തിയത്​. കള്ളപ്പണം തടയൽ നിയമവും ഭീകരസംഘടനകൾക്ക്​ധനസഹായം തടയുന്നതിനുമുള്ള നിയമവും ലംഘിച്ചതായികണ്ടെത്തിയതിനെ തുടർന്നാണ്​ 137 കമ്പനികൾക്ക് ​ഫൈൻ ചുമത്തിയത്​. കള്ളപ്പണം തടയുന്നതിനും ഭീകര സംഘടനകൾക്കുള്ള ധനസഹായം തടയുന്നതിനുമായി 2018ൽ ​യു.എ.ഇ ഫെഡറൽ നിയമങ്ങൾ പാസാക്കിയിരുന്നു.

ഇവ യു..എ.ഇയിലെ കമ്പനികൾ പൂർണമായുംപാലിക്കുന്നുണ്ടെന്ന്​ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ്​പരിശോധനയെന്ന്​സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ധനേതര മേഖലകളിൽ പ്രവർത്തിക്കുന്ന റിയൽ എസ്​റ്റേറ്റ് ​ഏജന്‍റുകൾ, ബ്രോക്കർമാർ, രത്നക്കൽ വ്യാപാരികൾ, ഓഡിറ്റർമാർ, കോർപറേറ്റ്​സേവന ദാതാക്കൾ എന്നിവരെയാണ്​നിരീക്ഷണവിധേയമാക്കിയത്​. മൂന്നു മാസത്തിനിടെ ആകെ 831 നിയമലംഘനങ്ങൾ​കണ്ടെത്തി. ഭീകരവാദപട്ടികയിൽ പേരുള്ളവരുടെ ഇടപാടുകളും പരിശോധിക്കുന്നതിനായുള്ള ആഭ്യന്തര നടപടികളും നയവും രൂപവത്​കരിക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായും ​പരിശോധനയിൽ വ്യക്​തമായി.

TAGS :

Next Story