Quantcast

ആഗോളതാപനത്തെ നേരിടാനുള്ള 'ഗ്രീൻ ക്രെഡിറ്റ്' പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

2028ലെ കോപ് 33-ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ ഇന്ത്യ തയാറാണെന്ന് മോദി അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-01 17:57:55.0

Published:

1 Dec 2023 5:00 PM GMT

Prime Minister Narendra Modi launched the Green Credit scheme to combat global warming
X

ദുബൈയിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിൽ ആഗോളതാപനത്തെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 'ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവി'ന് തുടക്കം കുറിച്ചു. 2028ലെ കോപ് 33- ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ ഇന്ത്യ തയാറാണെന്ന് മോദി പറഞ്ഞു. നിരവധി രാഷ്ട്ര നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി.

ജനപങ്കാളിത്തത്തോടെ ഹരിതവൽകരണം ഉൾപ്പെടെയുള്ള കാർബൺ ആഗിരണ സംവിധാനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതാണ് പ്രധാനമന്ത്രി ഉച്ചകോടിൽ ഉദ്ഘാടനം ചെയ്ത ഗ്രീൻ ക്രെഡിറ്റ് ഇനീഷ്യേറ്റീവ്. വാണിജ്യനേട്ടങ്ങൾക്കപ്പുറം പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സാമ്പത്തിക-പരിസ്ഥിതി സന്തുലിത്വമുള്ള രാജ്യമാണ്. പെട്രോളും, ഡീസലുമടക്കം ജൈവ ഇന്ധനങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറക്കാനും, 2030 ഓടെ കാർബൺ ബഹിർഗമണം 45 ശതമാനമായി കുറക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ, യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽകമതൂം, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കി പ്രസിഡന്റ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ തുടങ്ങി നിരവധി നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചു.

TAGS :

Next Story