Quantcast

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം

ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർഥ്യമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയോടെയാണ്​ പ്രവാസലോകം കാണുന്നത്​.

MediaOne Logo

Web Desk

  • Updated:

    2022-06-28 12:25:22.0

Published:

28 Jun 2022 12:14 PM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം
X

അബൂദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബൂദബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജർമനിയിൽ നടന്ന ജി 7 ഉച്ചകോടിക്ക്​ ശേഷമാണ്​ മോദി യുഎഇയിൽ എത്തിയത്​. യുഎഇ പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കുന്നതിനൊപ്പം പുതിയ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ അഭിനന്ദിക്കുകയും ചെയ്യും. ഇന്ന് രാത്രി​ തന്നെ ഇന്ത്യയിലേക്ക്​ മടങ്ങുകയും ചെയ്യും. പൊതു പരിപാടികളിലൊന്നും പ​ങ്കെടുക്കില്ല.

ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർഥ്യമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയോടെയാണ്​ പ്രവാസലോകം കാണുന്നത്​. നാലാം തവണയാണ്​ മോദി യുഎഇ സന്ദർശിക്കുന്നത്​. 2015, 2018, 2019 വർഷങ്ങളിലും അദ്ദേഹം എത്തിയിരുന്നു. ജനുവരിയിൽ ദുബൈ എക്സ്​പോ സന്ദർശിക്കാനും സെപ കരാറിൽ ഒപ്പുവെക്കാനും പ്രധാനമന്ത്രി യുഎഇയിൽ എത്തുമെന്ന്​ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദം വ്യാപകമായതിനെ തുടർന്ന്​ യാത്ര മാറ്റിവെക്കുകയായിരുന്നു. ഇതേതുടർന്ന്​ വിർച്വലായാണ്​ ഒപ്പുവെക്കൽ ചടങ്ങ്​ നടന്നത്​. 2019ൽ മോദി യുഎഇ സന്ദർശിച്ചപ്പോൾ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ്​ സായിദ്​ നൽകി ആദരിച്ചിരുന്നു.

പുതിയ പ്രസിഡന്‍റ്​ ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ സന്ദർശനമാണിത്​. ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തുന്ന ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ 2016ലും 17ലും ഇന്ത്യയിൽ എത്തിയിരുന്നു.

TAGS :

Next Story