യു.എ.ഇ ഗോള്‍ഡന്‍ വിസ വേണോ? പ്രത്യേക സംവിധാനം നിലവില്‍ വന്നു
ഡോക്ടർ, വിദ്യാർഥികൾ, ജീവകാരുണ്യ പ്രവർത്തകർ, വ്യവസായികൾ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വ്യത്യസ്തമായ നടപടിക്രമങ്ങളിലൂടെയാണ് വിസക്ക് അപേക്ഷിക്കേണ്ടത്.
യു.എ.ഇയിൽ ഗോൾഡൻ വിസ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സേവനദാതാക്കാളായ എമിറേറ്റ്സ് ക്ലാസിക്ക് പ്രത്യേക സംവിധാനം ആരംഭിച്ചു. അപേക്ഷകർ പത്തുവർഷത്തെ വിസക്ക് അർഹരാണോ എന്നറിയാൻ വാട്ട്സ്ആപ്പ് വഴി സൗജന്യ സേവനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.
യു.എ.ഇയിൽ വിവിധ മേഖലയിലുള്ള കൂടുതൽ പേർ പത്തുവർഷത്തെ ഗോൾഡൻ വിസക്ക് അർഹത നേടുന്ന സാഹചര്യത്തിൽ അവർക്ക് വിസ നടപടികൾ എളുപ്പത്തിലാക്കാൻ ലക്ഷ്യമിട്ടാണ് എമിറേറ്റ്സ് ക്ലാസിക്ക് പ്രത്യേക ഗോൾഡൻ വിസ സേവന വിഭാഗത്തിന് തുടക്കം കുറിച്ചതെന്ന് എമിറേറ്റ്സ് ക്ലാസിക് സിഇഒ സാദിഖ് അലി പറഞ്ഞു.
2019 ലാണ് യു.എ.ഇ പ്രവാസികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. ഡോക്ടർ, വിദ്യാർഥികൾ , ജീവകാരുണ്യ പ്രവർത്തകർ, വ്യവസായികൾ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വ്യത്യസ്തമായ നടപടിക്രമങ്ങളിലൂടെയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. കൂടുതൽ മേഖലയിലേക്ക് കൂടി പത്തുവർഷത്തെ വിസ വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മലയാളി ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ക്ലാസിക്കിന്‍റെ പ്രത്യേക സേവനം.
Adjust Story Font
16