ഷാർജയിൽ പൊതുഗതാഗതം സജീവം; പ്രതിദിനം യാത്ര ചെയ്യുന്നത് 14,500 പേർ
ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9 കോടി പേരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്
ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9 കോടി പേരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്.
ഏതാണ്ട് മൂന്ന് കോടിയോളം പേർ ടാക്സി സർവിസുകളും മറ്റ് ഫ്രാഞ്ചൈസി കമ്പനികളുടെ വാഹനങ്ങളും ഉപയോഗപ്പെടുത്തി. പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്തവരുടെ എണ്ണം 53 ലക്ഷമാണ്. പ്രതിദിനം ഏതാണ്ട് 14,500 പേർ പൊതുഗതാഗതം ഉപയോപ്പെടുത്തുന്നതായി എസ്.ആർ.ടി.എ ചെയർമാൻ യൂസുഫ് ഖാമിസ് അൽ ഉസ്മാനി പറഞ്ഞു.
12 ലൈനുകളിലായി 98 ബസുകളാണ് എമിറേറ്റിൽ സർവിസ് നടത്തുന്നത്. കഴിഞ്ഞ വർഷം ഇന്‍റർസിറ്റി ബസ് ഉപയോഗിച്ചവരുടെ എണ്ണം 36 ലക്ഷമാണ്. വിമാന യാത്രക്കാരുടെ എണ്ണവും കൂടി ചേരുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണം 4 കോടിയിലധികമാകുമെന്നും ഖാമിസ് പറഞ്ഞു. എമിറേറ്റിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നതിന് യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ അതോറിറ്റി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്
Adjust Story Font
16