Quantcast

യു.എ.ഇയില്‍ എണ്ണവില വര്‍ധിച്ചതോടെ ഒമാന്‍ അതിര്‍ത്തിയിലെ പമ്പില്‍ വന്‍ തിരക്ക്

ലിറ്ററിന് 1.50 ദിര്‍ഹം വരെയാണ് ലാഭമാകുന്നത്

MediaOne Logo

Web Desk

  • Published:

    15 Jun 2022 5:41 AM GMT

യു.എ.ഇയില്‍ എണ്ണവില വര്‍ധിച്ചതോടെ ഒമാന്‍ അതിര്‍ത്തിയിലെ പമ്പില്‍ വന്‍ തിരക്ക്
X

യു.എ.ഇയില്‍ എണ്ണവില വര്‍ധിച്ചതോടെ ഒമാന്‍ അതിര്‍ത്തിയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. ഒമാനില്‍ പെട്രോള്‍ വില കുറവായതിനാല്‍ യു.എ.ഇയിലെ വാഹനങ്ങള്‍ പലതും ഇവിടെ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

യു.എ.ഇയിലെ ഫുജൈറക്കും ഖൊര്‍ഫുക്കാനുമിടയിലെ ഒമാന്‍ പ്രദേശമായ മദ്ഹയിലെ പെട്രോള്‍ പമ്പിലാണ് ഈ തിരക്ക്. ഒമാന്‍ എണ്ണകമ്പനിയായ അല്‍മഹയുടെ പെട്രോള്‍ പമ്പാണെങ്കിലും ഇവിടെ എണ്ണയടിക്കാനെത്തുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും യു.എ.ഇ വാഹനങ്ങളാണ്.

ഒരു ലിറ്റര്‍ പെട്രോളിന് തന്നെ യു.എ.ഇയിലെ വിലയെ അപേക്ഷിച്ച് ഒന്നര ദിര്‍ഹത്തിന്റെ കുറവുണ്ട് ഇവിടെ. ചെറുവാഹനങ്ങള്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ 90 ദിര്‍ഹം വരെ ലാഭിക്കാം. വലിയ വാഹനങ്ങളാണെങ്കില്‍ ലാഭം 200 ദിര്‍ഹം വരെയാണ്.

ഇവിടെ നേരത്തേ തന്നെ, യു.എ.ഇ വാഹനങ്ങള്‍ പെട്രോള്‍ അടിക്കാന്‍ എത്തുന്ന പതിവുണ്ട്. പക്ഷെ, ഇന്ധനവില ഉയര്‍ന്നതോടെയാണ് തിരക്ക് വര്‍ധിച്ചത്. കാത്തുനില്‍ക്കുന്ന വാഹനങ്ങളുടെ നിര ചിലപ്പോള്‍ മൂന്ന് കിലോമീറ്റര്‍ വരെ പിന്നിടും. പുലര്‍ച്ചെ നാലുമണിക്ക് പോലും ഈ പെട്രോള്‍ പമ്പില്‍ തിരക്ക് ഏറെയാണ്.

TAGS :

Next Story