പുടിൻ യു.എ.ഇയിൽ; അബൂദബിയിൽ ഉജ്ജ്വല വരവേൽപ്പ്
ഗസ്സയിലെ ഇസ്രായേൽ അധിനിവേശവും മേഖലയിലെ അരക്ഷിതാവസ്ഥയും പുടിൻ- ശൈഖ് മുഹമ്മദ് ചർച്ചയിൽ പ്രാമുഖ്യം നേടി
റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ യു.എ.ഇയിൽ. അബൂദബിയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയാണ് പുടിനെ സ്വീകരിച്ചത്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കുരുതി ഉൾപ്പെടെ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തി...
അബൂദബി ഖസർ അൽ വതനിൽ ഉജ്വല വരവൽപ്പാണ് പുടിന് ലഭിച്ചത്. 21 ആചാര വെടികളോടെയായിരുന്നു വരവേൽപ്പ്. ആകാശത്ത് അൽ ഫുർസാൻ ഏയറോബാറ്റിക് സംഘം വർണം വിതറി. റഷ്യയിൽ നിന്ന് യു.എ.ഇ വ്യോമാതിർത്തിയിൽ എത്തിയ പുടിന്റെ വിമാനത്തിന് വ്യോമസേന അകമ്പടി സേവിച്ചു. ഉഭയകക്ഷി സഹകരണത്തിന്റെ മികച്ച ചുവടുകൾ പുടിന്റെ സന്ദർശനത്തിലൂടെ രൂപപ്പെടുമെന്ന് യു.എ.ഇ പ്രസിഡൻറ് പ്രത്യാശ പ്രകടിപ്പിച്ചു.
ഗസ്സയിലെ ഇസ്രായേൽ അധിനിവേശവും മേഖലയിലെ അരക്ഷിതാവസ്ഥയും പുടിൻ, ശൈഖ് മുഹമ്മദ് ചർച്ചയിൽ പ്രാമുഖ്യം നേടിയെന്നാണ് റിപ്പോർട്ട്. ഫലസ്തീൻ പ്രശ്‌നം തീർക്കാൻ സ്വതന്ത്രരാഷ്ട്രമെന്ന രാഷ്ട്രീയ പരിഹാരമെന്ന യു.എഇ നിലപാടിനെ പുടിൻ പിന്തുണച്ചു.ഒപെക് രാജ്യങ്ങളുമായി ബന്ധപ്പെട്ട ഉൽപാദന നയം സംബന്ധിച്ച ചർച്ചകളും പുടിന്റെ സന്ദർശന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ലോക പുരോഗതി ഉറപ്പാക്കാൻ റഷ്യയുമായി ചേർന്നു പ്രവർത്തിക്കുമെന്ന് യു.എ.ഇ നേതൃത്വം അറിയിച്ചു. യുക്രയിൻ യുദ്ധം, ദുബൈ വേദിയാകുന്ന കോപ് 28 ഉച്ചകോടി എന്നിവ സംബന്ധിച്ചും ചർച്ച നടന്നു. യു.എ.ഇക്കു പുറമെ സൗദി അറേബ്യയിലും പുടിൻ സന്ദർശനം നടത്തും
Adjust Story Font
16