Quantcast

അമേരിക്കയെ വെട്ടാൻ റഷ്യയും: ചൈനക്കു പിന്നാലെ പശ്​ചിമേഷ്യയിൽ പുടിന്റെ പുതിയ നീക്കം

അമേരിക്കൻ പിന്തുണയോടെ സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെ പ്രതിരോധിക്കാനും ഈ പുതിയ കൂട്ടായ്​മക്കാകും

MediaOne Logo

Web Desk

  • Updated:

    2023-03-15 17:54:55.0

Published:

15 March 2023 5:42 PM GMT

അമേരിക്കയെ വെട്ടാൻ റഷ്യയും: ചൈനക്കു പിന്നാലെ പശ്​ചിമേഷ്യയിൽ പുടിന്റെ പുതിയ നീക്കം
X

ചൈനക്കു പിന്നാലെ പുതിയ നയതന്ത്ര നീക്കങ്ങളിലൂടെ അമേരിക്കക്ക്​ മുന്നറിയിപ്പുമായി റഷ്യയും. അറബ്​, മുസ്‌ലിം രാജ്യങ്ങളെ കൂടെ നിർത്തി അമേരിക്കൻ വിരുദ്ധ ചേരിക്ക്​ ആക്കം കൂട്ടാനാണ്​ പുടിന്റെ പുതിയ നീക്കം. പശ്ചിമേഷ്യയിൽ അമേരിക്ക ഇതോടെ കൂടുതൽ സമ്മർദത്തിലാകും.

ഇറാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളുമായി കൂടുതൽ കൈകോർക്കാനും മേഖലയിൽ രാഷ്​ട്രീയ സ്വാധീനം വികസിപ്പിക്കാനുമാണ്​ റഷ്യൻ പ്രസിഡൻറ്​ പുടിന്റെ നീക്കം. ഇതിന്റെ ഭാഗമായി സിറിയൻ പ്രസിഡൻറ്​ ബശ്ശാറുൽ അസദിനെ റഷ്യയിൽ ക്ഷണിച്ചു വരുത്തിയ പുടിൻ, യുക്രയിൻ യുദ്ധത്തിന്​ പിന്തുണ തേടുകയും ചെയ്​തു. ഇറാനും തുർക്കിയും സിറിയയും ഒരുമിച്ചു നിന്നാൽ നീണ്ടകാലമായി തുടരുന്ന സിറിയൻ യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയും ശക്​തമാണ്​.

അമേരിക്കൻ പിന്തുണയോടെ സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെ പ്രതിരോധിക്കാനും ഈ പുതിയ കൂട്ടായ്​മക്കാകും. മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യക്ക്​ നിർണായക പങ്കു വഹിക്കാൻ സാധിക്കുമെന്ന്​ ബശ്ശാറുൽ അസദ്​ പുടിനുമായുള്ള ചർച്ചയിൽ വ്യക്​തമാക്കി. ചൈനയുടെ മധ്യസ്​ഥതയിൽ ഇറാൻ, സൗദി നയതന്ത്ര ബന്​ധം പുന:സ്ഥാപിച്ചതും സിറിയ​ൻ ഭരണകൂടത്തെ ചേർത്തു നിർത്തി പുതിയ രാഷ്​ട്രീയ സമവാക്യത്തിന്​ റഷ്യ മുൻകൈയെടുക്കുന്നതും അമേരിക്കക്കുള്ള വലിയ ആഘാതമായി മാറുകയാണ്​.

അതിനിടെ, ഗൾഫ്​ രാജ്യങ്ങളുമായി കൂടുതൽ ചേർന്നു നിൽക്കാനും ഇറാൻ തീരുമാനിച്ചു ഇറാന്റെ ഉന്നത സുരക്ഷാ ഉപദേഷ്​ടാവ്​ അലി ഷംകാനി വ്യാഴാഴ്​ച യു.എഇയിൽ എത്തുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു

TAGS :

Next Story