Quantcast

പി.വി വിവേകാനന്ദിന്റെ ഒമ്പതാം ചരമവാർഷികം: ദുബൈയിൽ അനുസ്​മരണ ചടങ്ങ്​

മിഡില്‍ ഈസ്റ്റിലെ മാധ്യമ മേഖലയില്‍ മികച്ച സംഭാവനകളർപ്പിച്ച വ്യക്തിയാണ് വിവേകാനന്ദ്

MediaOne Logo

Web Desk

  • Updated:

    2022-12-09 19:30:57.0

Published:

9 Dec 2022 7:19 PM GMT

പി.വി വിവേകാനന്ദിന്റെ ഒമ്പതാം ചരമവാർഷികം: ദുബൈയിൽ അനുസ്​മരണ ചടങ്ങ്​
X

ദുബൈ കേന്ദ്രമായ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മുൻ അധ്യക്ഷനും 'ഗള്‍ഫ് ടുഡെ' ചീഫ് എഡിറ്ററുമായിരുന്ന പി.വി വിവേകാനന്ദിനെ അനുസ്​മരിച്ചു. ഐ.എം.എഫ്-ചിരന്തന യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി പേർ സംബന്ധിച്ചു.

മിഡില്‍ ഈസ്റ്റിലെ മാധ്യമ മേഖലയില്‍ മികച്ച സംഭാവനകളർപ്പിച്ച വിവേകാനന്ദ് ഇതര സമൂഹങ്ങളിലും ആദരണീയനായിരുന്നു. പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങായി മാറിയ മാധ്യമ പ്രവർത്തകൻ കൂടിയാണ്​ വിവേകാനന്ദെന്ന്​ ​ വിയോഗത്തിന്‍റെ ഒമ്പതാം വാര്‍ഷിക അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അനൂപ് കീച്ചേരി അധ്യക്ഷത വഹിച്ചു.

ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. ഐ.എം.എഫ് മുന്‍ പ്രസിഡന്‍റ്​ കെ.പി.കെ വെങ്ങര മുഖ്യ പ്രഭാഷണം നടത്തി. വിവേകാനന്ദിന്‍റെ ഭാര്യ ചിത്ര, മകള്‍ വിസ്മയ ആനന്ദ്, സുഹൃത്തുക്കളായ പോള്‍ ടി.ജോസഫ്, രാജേന്ദ്രന്‍, ചിരന്തന വൈസ് പ്രസിഡന്‍റ്​ സലാം പാപ്പിനിശ്ശേരി എന്നിവർക്കു പുറമെ മാധ്യമ പ്രവർത്തകരും ഒറ്റപ്പാലം അസോസിയേഷൻ സാരഥികളും സംസാരിച്ചു.

TAGS :

Next Story