Quantcast

യു.എ.ഇയിലെ സർക്കാർ സേവന കേന്ദ്രങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും; റേറ്റിങ്​ റിപ്പോർട്ട്​ പുറത്ത്

124 സേവന കേന്ദ്രങ്ങളുടെ സ്റ്റാർ റേറ്റിങാണ്​ പരസ്യപ്പെടുത്തിയത്​

MediaOne Logo

Web Desk

  • Published:

    19 Nov 2023 6:10 PM GMT

യു.എ.ഇയിലെ സർക്കാർ സേവന കേന്ദ്രങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും; റേറ്റിങ്​ റിപ്പോർട്ട്​ പുറത്ത്
X

ദുബൈ: യു.എ.ഇയിലെ വിവിധ സർക്കാർ സേവന കേന്ദ്രങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വിലയിരുത്തി തയ്യാറാക്കിയ റേറ്റിങ്​ റിപ്പോർട്ട്​ പുറത്ത്​.​ 124 സേവന കേന്ദ്രങ്ങളുടെ സ്റ്റാർ റേറ്റിങാണ്​ പരസ്യപ്പെടുത്തിയത്​.​​ യു.എ.ഇ വൈസ് ​പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​മുഹമ്മദ്​ബിൻ റാശിദ്​ആൽ മക്​തൂമാണ് ഇതിന്​ അംഗീകാരം നൽകിയത്​.

ആറ്​ സേവന കേന്ദ്രങ്ങളാണ്​ പട്ടികയിൽ സിക്സ്​സ്റ്റാർ റേറ്റിങ് ​സ്വന്തമാക്കിയത്​. ഏറ്റവും മികച്ച സേവനമാണ് ​ഇവിടങ്ങളിൽ രേഖപ്പെടുത്തിയത്​. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​, ആൻഡ്​പോർട്​സ്​​സെക്യൂരിറ്റി എന്നിവക്കൊപ്പം ആഭ്യന്തരമന്ത്രാലയത്തിന്‍റെ മൂന്ന്​വീതം കേന്ദ്രങ്ങളാണ് ​ആദ്യ സ്ഥാനങ്ങളിലെത്തിയത്​. അൽ ദഫ്രറയിലെ ഐ.സി.പി കേന്ദ്രംകഴിഞ്ഞ തവണത്തെ ഫോർ റേറ്റിങിൽ നിന്നാണ് ​സിക്സ്​ റേറ്റിങിലേക്ക് ​ഉയർന്നത്​. അതിനിടെ ഏറ്റവും കുറഞ്ഞ റേറ്റിങ്​ രേഖപ്പെടുത്തിയ കൽബ ആശുപത്രിയിലെ സേവന കേന്ദ്രം ഡയറക്ടറെ മാറ്റാൻ ശൈഖ്​മുഹമ്മദ്​നിർദേശം നൽകി.

എമിറേറ്റ്​സ്​ഹെൽത്​സർവീസസ്​ഡയറക്ടർ ജനറലിനോട്​കൽബ ആശുപത്രിയിൽ ഒരു മാസം പ്രവർത്തിക്കാനും സേവനം മെച്ചപ്പെടുത്താനും നിർദേശിക്കുകയും ചെയ്​തു. റാസൽഖൈമയിലെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്‍റെ സേവന കേന്ദ്രവുംഏറ്റവും മോശം പ്രകടനം നടത്തിയവയിൽ ഉൾപ്പെടും. മന്ത്രാലയങ്ങളിലും കാൾ സെന്‍റററുകളിലും പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളും ഡിജിറ്റൽ സേവനങ്ങളും ഇക്കുറി റേറ്റിങിൽ ഉൾപ്പെട്ടിട്ടുണ്ട്​.

TAGS :

Next Story