Quantcast

ദുബൈയിലും അബൂദബിയിലും മഴ നേരത്തെയെത്തി

ചൊവ്വാഴ്ച വരെ വിവിധയിടങ്ങളിൽ മഴ ലഭിക്കും

MediaOne Logo

Web Desk

  • Updated:

    2024-03-23 19:36:29.0

Published:

23 March 2024 5:48 PM GMT

ദുബൈയിലും അബൂദബിയിലും മഴ നേരത്തെയെത്തി
X

ദുബൈ: അബൂദബിയിലും ദുബൈയിലും പ്രവചിച്ചതിലും നേരത്തെ മഴയെത്തി.ശനിയാഴ്ച പുലർച്ചെയോടെ വിവിധയിടങ്ങളിൽ ഇടത്തരം ഇടിയോടുകൂടിയ മഴ ലഭിച്ചു.നേരത്തെ ഞായറാഴ്ച മുതൽ മഴ പെയ്യുമെന്നാണ്​​ പ്രവചിച്ചിരുന്നത്​.

അബൂദബിയിൽ വിവിധയിടങ്ങളിൽ വ്യത്യസ്ത തോതിലാണ്​ മഴ പെയ്തത്​. അൽ ദഫ്​റ, ബൂ ഹംറ, അബൂദബി ഐലൻഡ്​, മദീനത്​ സായിദ്​ എന്നിവിടങ്ങളിൽ മഴ റിപ്പോർട്ട്​ ചെയ്തു. അതേസമയം ദുബൈയിൽ നേരിയതും ഇടത്തരവുമായ മഴയാണ്​ ലഭിച്ചത്​. ജബൽ അലി, ദുബൈ ഇൻവെസ്റ്റ്​മെന്‍റ്​ പാർക്ക്​, എക്സ്​പോ സിറ്റി, ബർഷയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ദുബൈ വിമാനത്താവളത്തിലും മഴ ബാധിച്ചു.

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ്​ അനുസരിച്ച്​ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ വിവിധയിടങ്ങളിൽ മഴ ലഭിക്കും. കിഴക്ക്​ പടിഞ്ഞാറൻ ന്യൂനമർദം ബാധിക്കുന്നതിനാലാണ്​ രാജ്യത്ത്​ മഴ പ്രവചിക്കപ്പെടുന്നത്​. രാത്രിയിലും പകൽ സമയങ്ങളിലും മിക്ക പ്രദേശങ്ങളും മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസങ്ങളിൽ കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന്​ അധികൃതർ വ്യക്​തമാക്കി. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രഷുബ്​ദമായ സാഹചര്യമുണ്ടാകാനും സാധ്യതയുണ്ടെന്ന്​ മുന്നറിയിൽ പറഞ്ഞു.

TAGS :

Next Story