ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ റെക്കോർഡ് കുതിപ്പ്; ഇടപാടുകൾ ആദ്യമായി അരട്രില്ല്യൺ പിന്നിട്ടു
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 80,216 പുതിയ നിക്ഷേപകർ ഈ മേഖലയിലേക്ക് കടന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു
ദുബൈ: ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞവർഷം രേഖപ്പെടുത്തിയത് റെക്കോർഡ് കുതിപ്പ്. 2022 ൽ അര ട്രില്യൺ ദിർഹമിൽ കൂടുതൽ ഇടപാടുകൾ ഈ മേഖലയിൽ നടന്നു. ആദ്യമായാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് അര ട്രില്യണിൽ കൂടുതൽ ഇടപാട് നടക്കുന്നത്.
528 ശതകോടി ദിർഹമിന്റെ മൊത്തം ഇടപാടുകളാണ് കഴിഞ്ഞവർഷം ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അറിയിച്ചു. 2021 നെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യത്തിൽ 76.5% വർധനയുണ്ടായി. മൊത്തം 1,22,700 കൈമാറ്റങ്ങൾ ഈ മേഖലയിൽ നടന്നു. ഇടപാടുകളുടെ എണ്ണത്തിൽ 44.7 % വർധനയുണ്ടായി. 264.15 ശതകോടി ദിർഹമിന്റെ നിക്ഷേപം റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടായി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 80,216 പുതിയ നിക്ഷേപകർ ഈ മേഖലയിലേക്ക് കടന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Next Story
Adjust Story Font
16