നാല് മണിക്കൂറിൽ റെക്കോർഡ് ഡീൽ; റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ റെക്കോർഡുമായി ദുബൈ
സൗത്ത് ബേ താമസ പദ്ധതിയിലെ 160 റെസിഡൻഷ്യൽ യൂനിറ്റുകൾ മണിക്കൂറുകൾക്കകം വിറ്റാണ് ദുബൈ പുതിയ റെക്കോർഡിട്ടത്
ദുബൈ : റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ റെക്കോർഡുമായി ദുബൈ നഗരം. പുതിയ നഗര മേഖലയായ ദുബൈ സൗത്തിലെ സൗത്ത് ബേ താമസ പദ്ധതി അവസാനഘട്ടത്തിലെ യൂനിറ്റുകൾ നാല് മണിക്കൂറിനുള്ളിൽ വിറ്റ് തീർത്താണ് ദുബൈ പുതിയ റെക്കോർഡിട്ടത്. പദ്ധതിയിലെ 160 റെസിഡൻഷ്യൽ യൂനിറ്റുകളും ആവശ്യക്കാർ സ്വന്തമാക്കിയതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ത്രീ ബെഡ് റൂ, ഫോർ ബെഡ്‌റൂം, ഫൈവ് ബെഡ് റൂം അപ്പാർട്ടുമെന്റുകൾക്ക് പുറമേ, ടൗൺ ഹൗസുകൾ, വില്ലകൾ തുടങ്ങി മില്യണുകൾ വിലമതിക്കുന്ന യൂനിറ്റുകളാണ് ചൂടപ്പം പോലെ ആവശ്യക്കാർ വാങ്ങിക്കൂട്ടിയത്. ദുബൈ സൗത്തിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള പദ്ധതി കൂടി പ്രഖ്യാപിച്ചതോടെ ഈ മേഖലയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ നിക്ഷേപമാണ് എത്തുന്നത്.
Next Story
Adjust Story Font
16