Quantcast

എമിറേറ്റ്സ് ഗ്രൂപ്പിന് റെക്കോർഡ് ലാഭം; 10.9 ബില്യൺ ദിർഹം ലാഭം രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    12 May 2023 2:56 AM GMT

Record profits for Emirates Group
X

ലാഭത്തിൽ പുതിയ റെക്കോർഡിട്ട് ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ്. 10.9ബില്യൺ ദിർഹമാണ് കഴിഞ്ഞ സാമ്പത്തിക വർഷം എമിറേറ്റ്സിന്റെ ലാഭം. മുൻ സാമ്പത്തികവർഷം മൂന്നേ ദശാംശം ഒമ്പത് ബില്യൺ ദിർഹം നഷ്ടത്തിലായിരുന്നു എമിറേറ്റ്സ്.

കോവിഡ് സൃഷ്ടിച്ച തിരിച്ചടിയിൽ നിന്ന് വൻ തിരിച്ചുവരവ് നടത്തിയാണ് ദുബൈയുടെ വിമാനകമ്പനി ലാഭത്തിൽ പുതിയ റെക്കോർഡ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തികവർഷത്തിൽ 119.8 ബില്യൺ ദിർഹമിന്റെ വരുമാനമുണ്ടാക്കിയ എമിറേറ്റ്സ് ഗ്രൂപ്പ് എമിറേറ്റ്സ് ഗ്രൂപ്പിന് റെക്കോർഡ് ലാഭം;

കാലാവധി എത്തുന്നതിന് മുമ്പേ മൂന്ന് ബില്യൺ ദിർഹമിന്റെ കടം തിരിച്ചടക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു.

എമിറേറ്റ്സ് മാത്രം 10.6 ശതകോടി ലാഭമുണ്ടാക്കിയപ്പോൾ, ഗ്രൂപ്പിന്റെ ഭാഗമായ ഡനാട്ട 331 ദശലക്ഷം ദിർഹത്തിന്റെ ലാഭമുണ്ടാക്കി. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായി. വരുമാനം 81 ശതമാനം ഉയർന്നു.

കഴിഞ്ഞ വർഷം എമിറേറ്റ്സ് യാത്രക്കാരുടെ എണ്ണം 43.6 ദശലക്ഷമാണ്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 123 ശതമാനമാണ് വർധന. പ്രതിസന്ധികളെ മറികടന്നപ്പോൾ ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ലാഭം കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി രേഖപ്പെടുത്തിയത്.

TAGS :

Next Story