Quantcast

മീഡിയവൺ 'ഈശീ ബിലാദി' യു.എ.ഇ ദേശീയദിനാഘോഷ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാം

ഈമാസം 29 ന് ഷാർജ സഫാരി മാളിലാണ് ആഘോഷപരിപാടി

MediaOne Logo

Web Desk

  • Published:

    20 Nov 2024 5:46 PM GMT

Register for MediaOne Ishi Biladi UAE National Day Celebration Competitions
X

ഷാർജ: മീഡിയവൺ ഷാർജയിൽ ഒരുക്കുന്ന യു.എ.ഇ ദേശീയദിനാഘോഷ പരിപാടിയായ 'ഈശീ ബിലാദി' യിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങി. ഈമാസം 29 ന് ഷാർജ സഫാരി മാളിലാണ് വർണാഭമായ ആഘോഷപരിപാടി. ഈദുൽ ഇത്തിഹാദ് അഥവാ ഐക്യത്തിന്റെ ആഘോഷം എന്ന പേരിലാണ് ഈവർഷം യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നത്.

ഐക്യത്തിന്റെ പെരുമയും ഗരിമയും വിളിച്ചറിയിക്കുന്ന വിവിധ മത്സരങ്ങളാണ് ഈശീ ബിലാദി എന്ന പേരിൽ മീഡിയവൺ ഒരുക്കുന്ന ആഘോഷത്തിന്റെ പ്രത്യേകത. ദേശീഗാന മത്സരം, കളറിങ്- ചിത്രരചനാ മത്സരം, ഇമറാത്തി പരമ്പരാഗത വേഷങ്ങളിൽ കുട്ടികളുടെ ഫാഷൻ ഷോ, ബാൻഡ് വാദ്യ മത്സരം, ഹെന്ന ഡിസൈനിങ് എന്നിവയാണ് മത്സരങ്ങൾ.

'സിങ് വിത് പ്രൈഡ്' എന്ന പേരിൽ യു.എ.ഇ ദേശീയഗാന ആലാപന മത്സരത്തിൽ ഗ്രൂപ്പായി പങ്കെടുക്കാം. കുട്ടികൾക്കായി കളിങ്, ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിക്കും. നാല് മുതൽ ഏഴ് വരെയും, എട്ട് മുതൽ 14 വരെയും പ്രായമുള്ള കുട്ടികൾക്ക് രണ്ട് വിഭാഗങ്ങളിലാണ് കളറിങ് ചിത്രരചനാ മത്സരങ്ങൾ ഒരുക്കുന്നത്.

'പേൾസ് ഓഫ് എമിറേറ്റ്‌സ്' എന്ന പേരിൽ ഇമറാത്തി പരമ്പരാഗത വേഷങ്ങളിൽ നടക്കുന്ന കുട്ടികളുടെ ഫാഷൻ ഷോയിൽ മൂന്ന് വയസ് മുതൽ എട്ട് വയസ് വരെയുള്ള കുട്ടികൾക്ക് മാറ്റുരക്കാം. 'ക്ലാഷ് ഓഫ് ബാൻഡ്‌സ്' എന്ന പേരിൽ ബാൻഡ് വാദ്യ ട്രൂപ്പുകളുടെ മത്സരവും ഈ വേദിയിൽ നടക്കും. ഇതിലേക്ക് ബാൻഡ് വാദ്യ ഗ്രൂപ്പുകൾക്ക് പേര് രജിസ്റ്റർ ചെയ്യാം. മൈലാഞ്ചി മൊഞ്ചിൽ മാന്ത്രികത തീർക്കാൻ കഴിവുള്ളവർക്ക് മെഹന്ദി മാജിക് എന്ന പേരിൽ ഹെന്ന ഡിസൈനിങ് മത്സരവും ഈശീ ബിലാദിയുടെ ഭാഗമായി നടക്കുന്നുണ്ട്. എല്ലാ പ്രായക്കാർക്കും ഇതിൽ പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +971 56 415 8299 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ MediaOne എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ മതി.

TAGS :

Next Story