യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾക്ക് നിയന്ത്രണം
ഇനി മുതൽ അധ്യാപകർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം
യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ഇത്തരം അധ്യാപകർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. അനധികൃതമായി സ്വകാര്യ ട്യൂഷനുകളെടുക്കുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനി മുതൽ വിദ്യാർത്ഥികൾക്ക് സ്വകാര്യ ട്യൂഷനുകൾ നൽകുന്നതിനുള്ള വർക്ക് പെർമിറ്റ് MoHREയും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ചേർന്ന് അനുവദിക്കും.
സർക്കാർ - സ്വകാര്യ സ്കൂളുകളിലെ രജിസ്റ്റർ ചെയ്ത അധ്യാപകർ, ജീവനക്കാർ, തൊഴിൽരഹിതരായവർ, 15 മുതൽ 18 വരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഈ വർക്ക് പെർമിറ്റ് പ്രയോജനപ്പെടുത്താവുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16