Quantcast

യുഎഇയില്‍ ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

മാസ്‌ക് ധരിക്കലും ശുചിത്വം പാലിക്കലുമെല്ലാം പഴയ പടി തുടരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 Feb 2022 8:45 AM GMT

യുഎഇയില്‍ ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
X

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏര്‍പ്പെടുത്തിയ സാമൂഹിക അകല നിയന്ത്രണങ്ങളും ശേഷി നിയന്ത്രണങ്ങളും യുഎഇ ഇന്ന് മുതല്‍ ലഘൂകരിക്കുന്നു. രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഇന്നുമുതല്‍ വിവാഹങ്ങള്‍, ഇവന്റുകള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ സാമൂഹിക പരിപാടികള്‍ക്ക് സ്ഥലത്തിന്റെ പരമാവധി ശേഷി അനുവദനീയമാണ്. എങ്കിലും, ഓരോ എമിറേറ്റുകള്‍ക്കും ഇതില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഇവ കൂടാതെ, സിനിമാ ശാലകള്‍, കായിക വേദികള്‍ എന്നിവിടങ്ങളിലും പരമാവധി ആളുകള്‍ക്ക് പങ്കെടുക്കാം. ഇതിലും, ഓരോ എമിറേറ്റുകള്‍ക്കും ആവശ്യാനുസരണം മാറ്റങ്ങള്‍ അനുവദനീയമാണ്.

എന്നാല്‍ സ്റ്റേഡിയങ്ങളില്‍ മുഴുവന്‍ കപ്പാസിറ്റിയനുസരിച്ച് പ്രവര്‍ത്തിക്കാമെങ്കിലും എല്ലാ സന്ദര്‍ശകര്‍ക്കും അവരുടെ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസോ 96 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത പിസിആര്‍ നെഗറ്റീവ് ഫലമോ ഉണ്ടായിരിക്കണം.

പുതിയ മാറ്റമനുസരിച്ച്, പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും സാമൂഹിക അകലം ഒരു മീറ്ററായി കുറയ്ക്കും. ശേഷം ഈ മാസം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ആരാധന നടത്തുന്നവര്‍ക്കിടയില്‍ സുരക്ഷിതമായ അകലം നിലനിറുത്തുകയോ, ഉചിതമായ മുന്‍കരുതല്‍ നടപടികളോടെ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യും.

എന്നാല്‍ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ശുചിത്വം പാലിക്കലുമെല്ലാം പഴയ പടി തുടരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അതുപോലെ, കോവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളും എടുക്കണമെന്നും ശേഷം, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കണമെന്നും നിര്‍ദേശമുണ്ട്. പുതിയ പ്രഖ്യാപനമനുസരിച്ച്, വിവിധ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് നിലനിറുത്തേണ്ടത് അത്യാവശ്യമാണ്.

TAGS :

Next Story