ദുബൈയിലെ പൊതുബസ് സർവീസിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരുമെന്ന് ആർ.ടി.എ
ദുബൈയിലെ പൊതുബസ് സർവീസിൽ സ്വകാര്യ പങ്കാളിത്തത്തിന് ആലോചന. പൊതുഗതാഗത മേഖല നവീകരിക്കുന്നതിന്റെ ഭാഗമായി ബസ് സർവീസ് നടത്താൻ പുറംജോലി കരാർ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽതായർ പറഞ്ഞു.
പൊതുഗതാഗത രംഗം നവീകരിക്കുന്നതിന് ദുബൈ ആർ.ടി.എ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഓഹിയോ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് ദുബൈയിലെ പൊതുബസ് സർവീസ് സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറം ജോലി കരാർ നൽകുന്നകാര്യം പരിഗണനയിലാണെന്ന് ആർ.ടിഎ ചെയർമാൻ അറിയിച്ചത്.
ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്‌റൂസിയാൻ, SORTA സി.ഇ.ഒ ഡെറിൾ ഹീലി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഈരംഗത്തെ സാങ്കേതിക വിദ്യകളും നവീന ആശയങ്ങളും പരസ്പരം പങ്കുവെക്കാൻ ദുബൈ ആർ.ടി.എയും, SORTA യും ധാരണയിലെത്തി. പൊതുമേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ധാരണപ്രകാരം ഊന്നൽ നൽകുക. ദുബൈയിലെ അൽഖൂസ് ബസ് ഡിപ്പോയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്റർ, എന്റർപ്രൈസ് കമാൻഡ് കൺട്രോൾ സെന്റർ എന്നിവ SORTA അധികൃതർ സന്ദർശിച്ചു.
Adjust Story Font
16