സാജിദ് ആറാട്ടുപുഴയുടെ പുസ്തകം പ്രകാശനം ചെയ്തു
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കവി ഡോ.രാവുണ്ണി പ്രകാശനം നിര്‍വഹിച്ചു.
ദമ്മാമിലെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ രചിച്ച പുസ്തകം നക്ഷത്രങ്ങളുടെ മഴവില്‍ പാതകള്‍ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കവി ഡോക്ടര്‍ രാവുണ്ണി പ്രകാശനം നിര്‍വഹിച്ചു.
ഷാര്‍ജ ഇന്ത്യനസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം ആദ്യ പ്രതി ഏറ്റുവാങ്ങി. ഹൃദയം ഹൃദയത്തോട് പറയുന്ന വര്‍ത്തമാനങ്ങള്‍ കാലം തേടുന്ന നന്മയാണ്, വര്‍ത്തമാന കാലത്തിന്റെ ഒറ്റപ്പെടലുകള്‍ക്കുള്ള പരിഹാരമാണിതെന്ന് ഡോക്ടര്‍ രാവുണ്ണി പറഞ്ഞു. സാജിദിന്റെ പുസ്തകം അത്തരം ദൗത്യം നിര്‍വഹിക്കുന്ന ഒന്നാണെന്നും സാഹിത്യം മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധ്യാപികയും എഴുത്തുകാരിയുമായ ദീപ ചിറയില്‍ പുസതകത്തെ പരിചയപ്പെടുത്തി. മന്‍സൂര്‍ പള്ളുര്‍, പ്രസാധകനും എഴുത്തുകാരനുമായ പ്രതാപന്‍ തായാട്ട്, എഴുത്തുകാരന്‍ സജീദ് ഖാന്‍ പനവേലില്‍, പ്രഭാഷകനും, എഴുത്തുകാരനുമായ ടി.കെ അനില്‍കുമാര്‍, സോഫിയ ഷാജഹാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എഴുത്തുകാരന്‍ വെള്ളിയോടന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാജിദ് ആറാട്ടുപുഴ മറുപടി ഭാഷണം നടത്തി.
Adjust Story Font
16