Quantcast

സലാം എയർ ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴി കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു

ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന 'സലാം എയർ' ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയർപോർട്ടിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-17 08:58:27.0

Published:

17 Jun 2023 8:56 AM GMT

സലാം എയർ ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴി കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു
X

ഫുജൈറ: ബജറ്റ് വിമാന കമ്പനിയായ 'സലാം എയർ' ഫുജൈറ എയർപോർട്ടിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു. ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന 'സലാം എയർ' ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയർപോർട്ടിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിലേക്ക് തിരുവനന്തപുരത്തേക്ക് ജൂലായ് 16നാണ് ആദ്യത്തെ സർവീസ് നടത്തുന്നത്. ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. കേരളത്തിലേക്ക് കൂടാതെ ജയ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുന്നുണ്ട്.

'സലാം എയര്‍' മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് നേരത്തെ സർവീസ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഫുജൈറയിൽ നിന്ന് മസ്കത്തിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലും സമീപപ്രദേശങ്ങളിലും ഉള്ളവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താൻ ആകും. 40 കിലോ ലഗേജ് കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിലായി രാവിലെ 9 മണിക്കും വൈകിട്ട് 8.15 നും ആയി ആഴ്ചയിൽ ആകെ നാല് സർവീസുകൾ ആണ് ഇപ്പോൾ ആരംഭിക്കുന്നത്.

TAGS :

Next Story