ദുബൈ മാളിൽ പാർക്കിങ് നിയന്ത്രണം; സാലികിന് ചുമതല കൈമാറും
അടുത്ത വർഷം മൂന്നാം പാദം മുതൽ വാഹനം പാർക്ക് ചെയ്യാൻ ഫീ നൽകണം
ദുബൈ: പാര്‍ക്കിങ് നിയന്ത്രണവുമായി ദുബൈ മാള്‍. അടുത്ത വർഷം മൂന്നാം പാദം മുതൽ വാഹനം പാർക്ക് ചെയ്യാൻ ഫീ നൽകണം. മാളിലെ പാർക്കിങ് നിയന്ത്രണം പ്രമുഖ ടോൾ ഓപറേറ്റായ സാലിക് ഏറ്റെടുക്കും. ദുബൈ മാളിന്‍റെ ഉടമസ്ഥരായ ഇമാർ മാൾസ് മാനേജ്മെന്റുമായി വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച് ധാരണ രൂപപ്പെട്ടത്.
ഇമാർ അധികൃതർ മാളുമായി നടത്തുന്ന അന്തിമ ചർച്ചകളെ തുടർന്നാകും പാർക്കിങ് നിരക്കുകൾ തീരുമാനിക്കുകയെന്ന് സാലിക് അധികൃതർ അറിയിച്ചു. മാളിലെ പെയ്ഡ് പാർക്കിങ്സുഗമമാക്കുന്നതിനായി സാലികിന്‍റെ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനാണ് ധാരണ. ഇതിന്‍റെ ഭാഗമായി ടിക്കറ്റ്രഹിത പാർക്കിങ്ങിനായി ഓട്ടോമാറ്റിക് കലക്ഷൻ ഗേറ്റുകൾ സാലിക്ദുബൈ മാളിൽ സ്ഥാപിക്കും.
റോഡുകളിൽ ഉപയോഗിക്കുന്നതു പോലെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന ഡിജിറ്റൽ സംവിധാനമാകും മാളിലും ഉപയോഗിക്കുക. വാഹനങ്ങൾ പാർക്കിങ്ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ ഗേറ്റിൽ സ്ഥാപിച്ച ക്യാമറകൾ പ്ലേറ്റ്നമ്പർ പകർത്തും. ഒപ്പം പ്രവേശനസമയവും രേഖപ്പെടുത്തും. വാഹനങ്ങൾ എക്സിറ്റ്വഴി പുറത്തുകടക്കുമ്പോൾ വീണ്ടും ക്യാമറ നമ്പർ പ്ലേറ്റ്സ്കാൻ ചെയ്ത് പാർക്കിങ് സമയം എത്രയെന്ന് തിട്ടപ്പെടുത്തിയാകും യൂസർ അക്കൗണ്ടിൽനിന്ന് ഫീസ് ഈടാക്കുക. ഇതുവഴി തടസ്സമില്ലാതെ വാഹനങ്ങൾ പാർക്ക്ചെയ്യാനാവും.
ഇമാർ മാളുകളിലെ നിയമങ്ങൾ അടിസ്ഥാനമാക്കി വാഹനങ്ങളുടെ സാലിക് യൂസർ എകൗണ്ടിൽ നിന്ന് ഫീസ് കുറയ്ക്കുന്ന രീതിയിലായിരിക്കും പെയ്ഡ് പാർക്കിങ് നടപ്പിലാക്കുക. റോഡ്ടോൾ സംവിധാനങ്ങളിൽ നിന്ന് മാറി ആദ്യമായാണ് സാലിക് സംവിധാനം മാളുകളിലേക്കും വ്യാപിപ്പിക്കുന്നത്. 2007ൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സ്ഥാപിച്ച ദുബൈ ഓട്ടോമാറ്റിക് റോഡ് ടോൾ കലക്ഷൻ സംവിധാനമാണ് സാലിക്.
Summary: Salik to manage paid parking system at Dubai Mall
Adjust Story Font
16