സമസ്ത-ലീഗ് പ്രശ്നം പരിഹരിച്ചു; പ്രശ്നം നൈമിഷികം മാത്രമെന്ന് മുനവ്വറലി തങ്ങൾ
സമസ്തയും ലീഗും ഉറ്റബന്ധുക്കളാണെന്നും ദുബൈയിൽ മാധ്യമപ്രവർത്തകരോട് മുനവ്വറലി ശിഹാബ് തങ്ങൾ
സമസ്തയും ലീഗും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. സമസ്തയും മുസ്ലീം ലീഗും ഉറ്റബന്ധുക്കളാണ്. രാഷ്ട്രീയം ആവുമ്പോള്‍ ചില വിഷയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും അദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പില്‍ 'ഇന്ത്യ' മുന്നണി വിജയിക്കേണ്ടത് , മതേതര മനസ്സുള്ള ഏത് ഇന്ത്യക്കാരന്റെയും ആഗ്രഹമാണ്. കേരളം അതിന്റെ വലിയ ഘടകമാണ്. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ലോകസഭയിലേക്ക് യു ഡി എഫിലെ എല്ലാവരും തിരഞ്ഞെടുക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്തമാസം 12 ന് ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറരക്ക് നടക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
ഫൗണ്ടേഷന്‍ കോ - ചെയര്‍മാനും സി.എച്ചിന്റെ പൗത്രനുമായ ഡോ.മുഹമ്മദ് മുഫ്ലിഹ്, കെ.എം.സി.സി നേതാവ് അന്‍വര്‍ നഹ, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, സമീര്‍ മഹമൂദ്, നാസിം പാണക്കാട് , ഫിറോസ് അബദുല്ല, അബ്ദുള്ള നൂറുദ്ധില്‍, സല്‍മാന്‍ ഫാരിസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16