Quantcast

ഗസ്സയിലടക്കം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ദുബൈയിലെ സ്കൂൾ വിദ്യാർഥികൾ

പല തുള്ളി പെരുവള്ളം പോലെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിലെത്തിച്ചത് 23,500 കിലോ ഭക്ഷ്യവസ്തുക്കൾ.

MediaOne Logo

Web Desk

  • Published:

    5 Dec 2023 6:40 PM GMT

School students in Dubai help those who are suffering, including in Gaza
X

ദുബൈ: ഗസ്സയിലടക്കം ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി 23 ടൺ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് മാതൃക തീർത്ത് ദുബൈയിലെ സ്കൂൾ വിദ്യാർഥികൾ. ദുബൈ വർക്ക ഔവർ ഓൺ ഹൈസ്കൂളിലെ വിദ്യാർഥികളാണ് മൂന്നാഴ്ച സമയം കൊണ്ട് ടൺ കണക്കിന് അവശ്യസാധനങ്ങൾ സമാഹരിച്ചത്.

ഒരു നേരത്തെ ഭക്ഷണം കൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാവുമെന്ന സന്ദേശം നൽകി വർഖ ഔർ ഓൺ ഹൈസ്കൂളിലെ ലേണിങ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിന് കീഴിലാണ് പ്രൊജക്ട് ഹൺഡ്രഡ് എന്ന പേരിൽ ദുരുതമനുഭവിക്കുന്ന ജനങ്ങൾക്കായി ഭക്ഷണ വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങിയത്. പല തുള്ളി പെരുവള്ളം പോലെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിലെത്തിച്ചത് 23,500 കിലോ ഭക്ഷ്യവസ്തുക്കൾ.

പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രതികരണമാണ് ഈ ദൗത്യത്തിന് ലഭിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ സമാഹരിക്കാൻ കുട്ടികൾക്കിടയിൽ മത്സരവും സംഘടിപ്പിച്ചിരുന്നു. 8000 കിലോ ഭക്ഷ്യവസ്തുക്കൾ വാഹനത്തിൽ കയറ്റി എത്തിച്ച മുഹമ്മദ് ഇബ്രാഹിം എന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് ടോപ്പ് കോൺട്രിബ്യൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത്. ശേഖരിച്ച വസ്തുക്കൾ പെട്ടികളിലാക്കി ഘട്ടംഘട്ടമായി റെഡ്ക്രസിന്റിന് കൈമാറുകയാണിപ്പോൾ.


TAGS :

Next Story