Quantcast

'സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ ഉത്തരവാദിത്തം സ്‌കൂളിന്'; അബൂദബി വിദ്യാഭ്യാസ അതോറിറ്റി

സ്‌കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്‌കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്നും വിദ്യാഭ്യാസ അതോറിറ്റി

MediaOne Logo

Web Desk

  • Published:

    24 Oct 2024 3:41 PM GMT

സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ ഉത്തരവാദിത്തം സ്‌കൂളിന്; അബൂദബി വിദ്യാഭ്യാസ അതോറിറ്റി
X

അബൂദബി: സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി. സ്‌കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്‌കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്നും വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് വ്യക്തമാക്കി. വിദ്യാർഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് അഡെക് പുറത്തിറക്കിയ നയത്തിലാണ് വിദ്യാർഥികളുടെ സുരക്ഷ പൂർണമായും സ്‌കൂളിനാണെന്ന് അഡെക് വ്യക്തമാക്കുന്നത്.

കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം ഉറപ്പാക്കണം. വിദ്യാർഥികളുടെ പെരുമാറ്റം, അച്ചടക്കം എന്നിവ സൂകൾ അധികൃതർ വിലയിരുത്തണം. ഇത്തരം കാര്യങ്ങളിൽ രക്ഷിതാക്കളുമായി സ്‌കൂൾ ആശയവിനിമം നടത്തണം. 11 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ സ്റ്റോപ്പിൽ ഇറക്കുമ്പോൾ രക്ഷിതാവിന്റെ സാന്നിധ്യം ബസ് സൂപ്പർവൈസർ ഉറപ്പാക്കണം. വിദ്യാർഥികളല്ലാതെ മറ്റുള്ളവരെ ബസ്സിൽ കയറ്റരുത്. 15 വയസിന് മുകളിൽ പ്രായമുള്ളവരെ സ്‌കൂൾബസിൽ നിന്ന് സ്വീകരിക്കാൻ രക്ഷിതാവല്ലാത്തവരെ നിശ്ചയിക്കാം. എന്നാൽ ഇതിന് രക്ഷിതാവ് സമ്മതപത്രം നൽകണം. സ്‌കൂൾബസ് ഫീസ് അബൂദബി മൊബിലിറ്റിയും അഡെക്കും അംഗീകരിച്ചതാകണം. വിദ്യാർഥികൾക്ക് 80 കിലോമീറ്ററിൽ കൂടുതലുള്ള യാത്രക്ക് സ്‌കൂൾ ബസ്സുകൾക്ക് പകരം ടൂറിസ്റ്റ് ബസ്സുകൾ ഉപയോഗപ്പെടുത്തണമെന്നും നിർദേഷശത്തിൽ പറയുന്നു.

TAGS :

Next Story