Quantcast

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യു.എ.ഇയിലെ വിദ്യാലയങ്ങൾ നാളെ തുറക്കും

ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദത്തിനാണ് നാളെ ആരംഭം കുറിക്കുക

MediaOne Logo

Web Desk

  • Published:

    25 Aug 2024 5:42 PM GMT

Schools in UAE will open tomorrow after a two-month summer break
X

ദുബൈ: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യു.എ.ഇയിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. ജൂലൈ ഒന്ന് മുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിച്ചത്.

ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദത്തിനാണ് നാളെ ആരംഭം കുറിക്കുക. അധ്യാപകരും ഇതര ജീവനക്കാരും അവധി കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പേ വിദ്യാലയങ്ങളിൽ എത്തിയിരുന്നു. വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനങ്ങൾ. വിദ്യാർഥികൾക്കുള്ള പഠന സാമഗ്രികളുമായി വിവിധ എമിറേറ്റ്‌സുകളിലെ ഷോപ്പിങ് മാളുകളും സൂപ്പർ മാർക്കറ്റുകളും ബാക്ക് ടു സ്‌കൂൾ ഓഫറുകളുമായി സജീവമാണ്. സ്‌കൂൾ തുറക്കുന്നതോടെ റോഡുകളും തിരക്കിലമരും. റോഡ് സുരക്ഷക്കായി മുൻകരുതലുകൾ എടുക്കുകയും ആവശ്യമായ നിർദേശങ്ങൾ ഡ്രൈവർമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട് ചൂടിൽ കാര്യമായ കുറവ് വന്നത് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകും.

TAGS :

Next Story