Quantcast

യുഎഇയിൽ ശൈത്യകാല അവധിക്കു ശേഷം സ്കൂളുകൾ തുറന്നു

മൂന്ന് ആഴ്ച നീണ്ട അവധിക്കു ശേഷമാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിലെത്തിയത്

MediaOne Logo

Web Desk

  • Published:

    6 Jan 2025 5:09 PM GMT

യുഎഇയിൽ ശൈത്യകാല അവധിക്കു ശേഷം സ്കൂളുകൾ തുറന്നു
X

ദുബൈ: ശൈത്യകാല അവധിക്കു ശേഷം യുഎഇയിലെ സ്‌കൂളുകൾ വീണ്ടും തുറന്നു. മൂന്ന് ആഴ്ച നീണ്ട അവധിക്കു ശേഷമാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിലെത്തിയത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ശേഷമാണ് വിദ്യാർഥികൾ 2025 വർഷത്തിലെ അധ്യയനത്തിനായി സ്‌കൂളുകളിൽ എത്തിച്ചേർന്നത്. ഡിസംബർ പതിമൂന്നു മുതലാണ് വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിച്ചത്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളിൽ അവസാന പാദത്തിന്റെ ആദ്യദിനമായിരുന്നു ഇന്ന്.

പരീക്ഷാച്ചൂടിലേക്കു കൂടിയാണ് വിദ്യാർഥികളെത്തിയത്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി രണ്ടാം വാരത്തോടെ ആരംഭിക്കും. ഇതേ ക്ലാസുകളിൽ പ്രായോഗിക പരീക്ഷ അതിനു മുമ്പുണ്ടാകും. കേരള സിലബസ് സ്‌കൂളുകളിൽ മാർച്ച് മൂന്നു മുതലാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ പരീക്ഷയും മാർച്ചിൽ നടക്കും. യുഎഇ സിലബസിലുള്ള സ്‌കൂളുകളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളിലും രണ്ടാം പാദത്തിന്റെ ആരംഭമാണ് തിങ്കളാഴ്ച.

അവധിക്കാലം ചെലവഴിക്കാനായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി കുടുംബങ്ങൾ യുഎഇയിലേക്ക് തിരികെയെത്തിയിട്ടുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി യുഎഇയിലേക്കുള്ള യാത്രാ നിരക്ക് വിമാനക്കമ്പനികൾ കുറച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമായി.

Next Story