Quantcast

യുഎഇയിൽ നാളെ സ്‌കൂളുകൾ തുറക്കും; റോഡുകളിൽ പൊലീസ് പട്രോളിങ്‌

വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി വിവിധ എമിറേറ്റുകൾ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2023-08-27 18:25:08.0

Published:

27 Aug 2023 6:20 PM GMT

Schools in UAE will open tomorrow after a two-month summer break
X

വേനലവധിക്ക്​ വിട നൽകി യു.എ.ഇയിൽ നാളെ വിദ്യാലയങ്ങൾ വീണ്ടും സജവമാകും. വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി വിവിധ എമിറേറ്റുകൾ വ്യക്തമാക്കി. തിരക്ക്​ മുൻനിർത്തി റോഡുകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവാസികളുടെ മേൽനോട്ടത്തിലുള്ള വിദ്യാലയങ്ങൾക്കൊപ്പം സർക്കാർ സ്​കൂളുകളും നാളെ മുതൽ ഉണർവിലേക്ക്​ നീങ്ങുകയാണ്​. ഇന്ത്യൻ വിദ്യാലയങ്ങൾക്ക്​ ഇത്​ അധ്യയനവർഷത്തി​െൻറ രണ്ടാം ടേമാണ്​. സർക്കാർ സ്​കൂളുകൾക്കാക​ട്ടെ, അധ്യയന വർഷത്തിന്റെ തുടക്കവും. സ്​കൂൾ പരിസരങ്ങളിലും മറ്റും പരമാവധി ജാഗ്രത പുലർത്തി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്​ വിവിധ പൊലിസ്​ മേധാവികൾഡ്രൈവർമാർക്ക്​ നിർദേശം നൽകി.

സ്‌കൂള്‍ പരിസരങ്ങളില്‍ അടക്കം വാഹനയാത്രികര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്‍റുമായിരിക്കും ശിക്ഷ ലഭിക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഇതരവാഹനങ്ങള്‍ അഞ്ചു മീറ്ററില്‍ കുറയാത്ത അകലം പാലിക്കണം. ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്‍റും ചുമത്തുമെന്ന് അബൂദബി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

ദുബൈയിൽ ആർ.ടി.എ നാളെ അപകടരഹിത ദിനാചരണമായി പ്രഖ്യാപിച്ചിട്ടുണ്ട്​. മുൻകൂട്ടി രജിസ്​റ്റർ ചെയ്​തവർ നാ​ളെ അപകടം കൂടാതെ യാത്ര ചെയ്​താൽ ​ ബ്ലാക്​ പോയി​ൻറുകളിൽ നാലെണ്ണം ഒഴിവാകുമെന്നും അധികൃതർ വ്യക്​തമാക്കി.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് നിരവധി മുന്‍കരുതലുകളാണ്​ യു.എ.ഇയിലുടനീളം​സ്വീകരിച്ചുവരുന്നത് . സ്‌കൂള്‍ ബസ്സുകളുടെ സഞ്ചാരം സുഗമമാക്കുക, കാല്‍നടയാത്രികരുടെ റോഡ് മുറിച്ചുകടക്കല്‍ അപകടരഹിതമാക്കുക, സ്‌കൂള്‍ പരിസരങ്ങളില്‍ വാഹനമിറങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവ ഉറപ്പാക്കാൻ പ്രത്യേക പൊലിസ്​ പട്രോളിങും ഏർപ്പെടുത്തും.

TAGS :

Next Story