ജബൽജൈസ് കയറി ഷഫീഖ്
നിശ്ചയദാർഡ്യ വിഭാഗക്കാർക്കായി സംഘടിപ്പിച്ച ഫുട്ബാളിൽ ഇന്ത്യയെപ്രതിനിധീകരിച്ച താരമാണ് ഷഫീഖ്
ദുബൈ: റാസല്‍ ഖൈമയിലെ ജൈസ് മലനിര ഒറ്റക്കാലില്‍ നടന്നു കയറി ഷഫീഖ് പാണക്കാടന്‍ യുഎഇ യ്ക്ക് അഭിവാദ്യം അർപ്പിച്ചു. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഷഫീഖ് മലകയറിയത്. റാക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെയായിരുന്നു ഷഫീഖിന്‍റെ മലകയറ്റം. മല അടിവാരത്ത് പ്രഭാത പ്രാർത്ഥന നിർവഹിച്ച് ആറ് മണിക്ക് ആരംഭിച്ച നടത്തം 24 കിലോ മീറ്റർ പിന്നിട്ട് 2.30നാണ് ജൈസ് മലനിരയുടെ ഉച്ചിയിലെത്തിയത്.
യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ എട്ടര മണിക്കൂർ ദൈർഘമേറിയ ഷഫീഖിന്‍റെ കാൽനട പർവ്വതാരോഹണത്തിനൊപ്പമുണ്ടായിരുന്നു.
നിശ്ചയ ദാര്‍ഢ്യ വിഭാഗക്കാര്‍ക്ക് ഇവിടുത്തെ അധികൃതർ നൽകുന്ന കരുതലാണ് വേറിട്ട രീതിയിലുള്ള ദേശീയ ദിന ഉപഹാരം യു.എ.ഇക്ക് സമർപ്പിക്കാനുള്ള തന്‍റെ പ്രേരണയെന്ന് ഷഫീഖ് പറഞ്ഞു. നിശ്ചയദാർഡ്യ വിഭാഗക്കാർക്കായി സംഘടിപ്പിച്ച ഫുട്ബാളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ഷഫീഖ്.
റാക് ഇക്കണോമിക് വകുപ്പ് ചെയർമാൻ ശൈഖ് ഖായ്ദ് ബിനു മുഹമ്മദ് ആൽ ഖാസിമി, പി.കെ. കരീം, ബഷീർകുഞ്ഞ്, താജുദ്ദീൻ മര്‍ഹബ എന്നിവർസംബന്ധിച്ചു. വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു സമുദ്ര നിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരെയുള്ള ഷഫീഖിന്‍റെ ജബൽ ജൈസ് കീഴടക്കൽ. ഇന്ത്യന്‍ ടീമിന് വേണ്ടി ഇറാനില്‍ നടന്ന ആംപ്യൂട്ടീ ഫുട്ബാൾ മല്‍സരത്തില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് ഷഫീഖ് യു.എ.ഇയിലെത്തിയത്.
വാഹനാപകടത്തിലാണ് ഷഫീഖിന് ഒരു കാൽ നഷ്ടമായത്. ഇടത് കാല്‍ നിലത്തൂന്നി രണ്ടു വടികളുടെ സഹായത്തോടെയാണ് ഷഫീഖ് നടക്കുന്നത്.
Adjust Story Font
16