Quantcast

കുതിരകൾക്ക്​ ഇനി യാത്ര എളുപ്പം; എയർ കാർഗോ സംവിധാനം പൂർത്തീകരിച്ച് ഷാർജ വിമാനത്താവളം

മുന്തിയ ഇനം കുതിരകളെ കൊണ്ടുപോകാനുള്ള നടപടികൾ ഇനി തടസ്സമില്ലാതെ പൂർത്തീകരിക്കാനാകും

MediaOne Logo

Web Desk

  • Updated:

    2023-10-01 19:25:50.0

Published:

1 Oct 2023 7:18 PM GMT

കുതിരകൾക്ക്​ ഇനി യാത്ര എളുപ്പം; എയർ കാർഗോ സംവിധാനം പൂർത്തീകരിച്ച് ഷാർജ വിമാനത്താവളം
X

ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി കുതിരകളെ കയറ്റി അയക്കാൻ എയർ കാർഗോ സംവിധാനം പൂർത്തീകരിച്ചു. ഷാർജ എയർപോർട്ട്​ കാർഗോ സെന്‍ററാണ്​ ഇക്കാര്യം അറിയിച്ചത്​. മുന്തിയ ഇനം കുതിരകളെ കൊണ്ടു പോകാനുള്ള നടപടികൾ ഇനി തടസ്സമില്ലാതെ പൂർത്തീകരിക്കാനാകും. അത്യാധുനിക സൗകര്യങ്ങളാണ്​ ഇതിനായി വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്​​. പ്രാദേശികവും അന്തർദേശീയവുമായ കുതിരപ്പന്തയത്തിനും കുതിരസവാരി ഫെസ്റ്റിവൽ സീസണിനും തുടക്കം കുറിക്കുന്ന സമയമാണിത്​. സീസണിന്റെ തുടക്കത്തിൽ ഈ സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞതിൽ സംതൃപ്​തിയുണ്ടെന്ന്​ അതോറിറ്റി അധികൃതർ വ്യക്​തമാക്കി.

മികച്ച കുതിര​കളെ സുരക്ഷിതമായി കൊണ്ടുപോകാനുള്ള ഏറ്റവും നൂതനവും ആധുനികവുമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്​​. സഹായിക്ക്​ കുതിരയെ അടുത്തു നിന്ന്​ പരിചരിക്കാൻ പ്രത്യേക ഇടവും ഏർപ്പെടുത്തിയിട്ടുണ്ട്​. ​ആസ്​ട്രോ ടർഫ് ഉപയോഗിച്ചാണ്​ നിലം സജ്ജീകരിച്ചത്​. ഇത്​ കുതിരകളുടെ സഞ്ചാരം സുഗമമാക്കും. വിഗദ്​ധ ടീമിന്‍റെ സഹായത്തോടെയാണ്​ സൗകര്യം ഒരുക്കിയതെന്ന്​ ​ ​ഷാർജ വിമാനത്താവളത്തിലെ ഗ്രൗണ്ട്​ ഹാന്‍റ്​ലിങ്​ സേവന ദാതാക്കളായ ഷാർജ ഏവിയേഷൻ സർവിസസ്​ അറിയിച്ചു.

TAGS :

Next Story