മാപ്പിളപ്പാട്ട് പ്രേമികൾക്ക് ആഹ്ലാദം പകർന്ന് ഷാർജ പുസ്തകമേള
ബഷീറിന്റെ 'മതിലുകൾ' അറബിയിൽ
ഷാർജ: മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട കൃതികൾ ഒരുക്കി ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ഒരു പവലിയൻ. കൈരളി ബുക്‌സിന്റെ മേളയിലെ പവലിയനിൽ ഒരു ഭാഗമാണ് മാപ്പിളപ്പാട്ടുകൾക്കായി വേർതിരിച്ചത്. അടുത്ത വർഷം മാപ്പിളപ്പാട്ടുകൾക്കും അനുബന്ധ രചനകൾക്കുമായി പ്രത്യേക പവലിയൻ തന്നെ ഒരുക്കും.
മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ രചനകൾ ഉൾപ്പെടെ മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളാണ് ഇവിടെ സംവിധാനിച്ചിരിക്കുന്നത്. വിട വാങ്ങിയ മാപ്പിളപ്പാട്ട് പ്രതിഭകളെ കുറിച്ച എണ്ണമറ്റ കൃതികളും ഇതിന്റെ ഭാഗമാണ്. മാപ്പിളപ്പാട്ടിന്റെ ചരിത്രവും മറ്റും പ്രവാസികളെ ബോധ്യപ്പെടുത്താൻ ഈ സംരംഭം ഏറെ ഗുണകരമാകുമെന്ന് എം.കെ മുനീർ എം.എൽ.എ പറഞ്ഞു.
സമ്പന്നമായ ഒരു സംസ്‌കാരത്തിന്റെ ഈടുവെപ്പുകൾ ലോകോത്തര മേളയിൽ പ്രദർശിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടം തന്നെയാണെന്ന് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പ്രതികരിച്ചു.
അടുത്ത മേളയിൽ മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട കൂടുതൽ രചനകളും ചരിത്രരേഖകളും ഉൾപ്പെടുത്തി വിപുലമായ പവലിയൻ തന്നെ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഈ ഗാനശാഖയെ പ്രണയിക്കുന്ന പ്രവാസി പ്രതിഭകൾ. എല്ലാ രാവുകളിലും ഗായകർ ഒത്തുചേർന്ന് മാപ്പിളപ്പാട്ടുകൾ ആലപിക്കും. ഇത് മേളക്ക് വേറിട്ട അനുഭവമാണ് പകരുന്നത്.
ബഷീറിന്റെ 'മതിലുകൾ' അറബിയിൽ
വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ' അറബി ഭാഷയിൽ പുറത്തിറക്കി. 'അൽ ജദ്‌റാൻ' എന്ന പേരിൽ മലയാളിയായ മുഹമ്മദ് ശബീബ് വാഫിയാണ് പുസ്തകം അറബിയിലേക്ക് മൊഴിമാറ്റിയത്. ഷാർജ പുസ്തകോത്സവത്തിൽ യു എ ഇ കവി ശിഹാബ് ഗാനിം പുസ്തകം പ്രകാശനം ചെയ്തു.
'ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്'
മൻസൂർ പള്ളൂരിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേതെന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ റിലീസ് ചെയ്തു. ഐസക് ജോൺ പട്ടാണിപറമ്പിൽ, എം ലിജുവിന് കൈമാറി പ്രകാശനം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ എ റഹീം, എഴുത്തുകാരി ഡോ. ധനലക്ഷ്മി, സാജീദ് ആറാട്ട് പുഴ, പ്രതാപൻ തായാട്ട് എന്നിവർ സംസാരിച്ചു.
Sharjah Book Fair brings joy to Mappilapatt lovers
Adjust Story Font
16