ഷാർജയിൽ ട്രാഫിക് പിഴകൾക്കുള്ള പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
ഷാർജ പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ലഫ് കേണൽ മുഹമ്മദ് ആലായിയാണ് ട്രാഫിക് പിഴകളിലെ ഇളവ് പ്രഖ്യാപിച്ചത്
ഷാര്‍ജ: ഷാർജയിൽ ട്രാഫിക് പിഴകൾക്കുള്ള പിഴയില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ച് 31 വരെയുള്ള ഗതാഗത പിഴകൾ പകുതി മാത്രം അടച്ചാൽ മതിയാകും. ഷാർജ പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ലഫ് കേണൽ മുഹമ്മദ് ആലായിയാണ് ട്രാഫിക് പിഴകളിലെ ഇളവ് പ്രഖ്യാപിച്ചത്.
മാർച്ച് 31 വരെയുള്ള പിഴകൾ പകുതി അടച്ചാൽ മതി എന്ന് മാത്രമല്ല ഇക്കാലയളവിലെ ബ്ലാക്ക് പോയന്റുകൾ, വാഹനം പിടിച്ചെടുക്കുന്ന നടപടി എന്നിവ ഒഴിവാക്കും. ഏപ്രിൽ ഒന്നിന് ശേഷം ട്രാഫിക് പിഴകൾ വേഗത്തിൽ അടച്ചുതീർക്കുന്നവർക്ക് ഷാർജയിൽ 35 ശതമാനം വരെ ഇളവ് നൽകുമെന്ന് കഴിഞ്ഞദിവസം ഷാർജ പൊലീസ് അറിയിച്ചിരുന്നു.
ഇതിന് പുറമേയാണ് പുതിയ പ്രഖ്യാപനം. ഈമാസം പിഴകൾ അടച്ചുതീർക്കുന്നവർക്ക് അമ്പത് ശതമാനം വരെ ഇളവ് ലഭ്യമാകും. നിയമലംഘനം നടത്തി 60 ദിവസത്തിനകം പിഴയടക്കുന്നവർക്ക് 35 ശതമാനവും, 60 ദിവസവും പിന്നിട്ട് നിയമംഘനം നടത്തി ഒരുവർഷം തികയുന്നതിന് മുമ്പ് പിഴയടക്കുന്നവർക്ക 25 ശതമാനവുമാണ് ഏപ്രിൽ ഒന്ന് മുതൽ ഇളവ് ലഭിക്കുക.
Adjust Story Font
16