ഷാർജ അന്താരാഷ്ട്ര പുസ്തകമേള; കവി റഫീഖ് അഹമ്മദ് ഔദ്യോഗിക ക്ഷണിതാവ്
നവംബർ ആറ് മുതൽ 17 വരെയാണ് പുസ്തകമേള നടക്കുന്നത്
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ നിന്ന് കവി റഫീഖ് അഹമ്മദ് ഔദ്യോഗിക ക്ഷണിതാവായി എത്തും. ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയും മേളയിലെ അതിഥിയായിരിക്കും. നവംബർ ആറ് മുതൽ 17 വരെയാണ് പുസ്തകമേള. 'തുടക്കം ഒരു പുസ്തകം' എന്നതാണ് ഈവർഷത്തെ മേളയുടെ സന്ദേശം.
മേളയുടെ എല്ലാദിവസവും രാവിലെ നടക്കുന്ന കവിയരങ്ങ് ഈവർഷത്തെ പ്രത്യേകതയായിരിക്കും. ആറ് ഭാഷകളിൽ നടക്കുന്ന കവിയരങ്ങളിൽ മലയാളത്തിൽ നിന്ന് റഫീഖ് അഹമ്മദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. പുസ്തകമേളയിൽ എത്തുന്ന പ്രത്യേക അതിഥികളിൽ ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയുമുണ്ടാകും 112 രാജ്യങ്ങളിലെ 2520 പ്രസാധകർ ഇത്തവണ പുസ്തമേളയിലുണ്ടാകും. 400 കൃതികൾ മേളയിൽ പ്രകാശനം ചെയ്യും. 1357 സാംസ്‌കാരിക പരിപാടികൾ മേളയിൽ നടക്കും. 63 രാജ്യങ്ങളിലെ 250 പേർ അതിഥികളായി പങ്കെടുക്കും.
മേളയുടെ മുന്നോടിയായി നടക്കുന്ന പ്രസാധക സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് 57 പ്രസാധകരുണ്ടാകും. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ മേളയിലൊരുക്കും. ഭക്ഷണ പ്രേമികൾക്കായി ഷെഫ് കോർണറും, ശിൽപശാലകളും മേളയുടെ ആകർഷമായിരിക്കും. ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് റക്കഅദ് ആൽ ആംരി, മൊറോക്കോ അംബാസഡർ അഹമ്മദ് അൽ താസി, പുസ്തകമേള കോർഡിനേറ്റർമാരായ ഖൗല അൽ മുജൈനി, മൻസൂർ അൽ ഹസനി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16