Quantcast

ഷാർജ ഓപ്പൺ ഹൗസിൽ എത്തിയത് 120 പരാതികൾ

പരാതിയുമായി രേഖകളും ഓർമയും നഷ്ടപ്പെട്ടവർ

MediaOne Logo

Web Desk

  • Published:

    18 May 2024 9:24 AM GMT

Sharjah Open House received 120 complaints
X

ഷാർജ:പ്രവാസികളുടെ സങ്കടങ്ങൾ കേൾക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഓപ്പൺഹൗസിൽ എത്തിയത് നൂറിലേറെ പരാതികൾ. രേഖകൾ നഷ്ടപ്പെട്ടവർ മാത്രമല്ല, ഓർമ നഷ്ടപ്പെട്ടവർ കൂടി അധികൃതരുടെ കനിവ് തേടി എത്തുന്ന കാഴ്ചക്കും ഓപ്പൺ ഹൗസ് സാക്ഷിയായി.

ഓപ്പൺ ഹൗസിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനോട് പരാതി പറയാനെത്തിയ ഒരു പ്രവാസിക്ക് 80 വയസെങ്കിലും പിന്നിട്ട് കാണും. ഇദ്ദേഹത്തിന്റെ താമസരേഖകൾക്ക് മാത്രമല്ല, ഓർമകൾക്കും മങ്ങലുണ്ട്. ഡോക്ടറാണെന്ന് പറയുന്നു. ഭാര്യ തിരുവനന്തപുരത്തുകാരിയാണെന്ന് പറയുന്നു എന്നാൽ തെളിവായി രേഖകളൊന്നും കൈവശമില്ല.

വിവിധങ്ങളായ നൂറ്റി ഇരുപത് പരാതികളാണ് ഓപ്പൺ ഹൗസിൽ ലഭിച്ചത്, അവയിൽ സാധ്യമായ പരിഹാര നടപടികളെല്ലാം കൈകൊള്ളുമെന്ന് കോൺസുൽ ജനറൽ പറഞ്ഞു.

ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ മുഴുവൻ വകുപ്പുകളെയും പങ്കെടുപ്പിച്ചാണ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഷാർജ മുതലുള്ള വടക്കൻ എമിറേറ്റുകളിലെ പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഓപ്പൺ ഹൗസ് ഒരുക്കിയത്. ഇത്തരം ശ്രമങ്ങൾ തുടരുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ് പറഞ്ഞു.

പ്രശ്‌നങ്ങൾക്ക് നിയമപരമായ പരിഹാരം മാത്രമല്ല, സാമൂഹികമായ ഇടപെടലുകൾ ആവശ്യമാണെങ്കിലും അതിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ ശ്രമം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.



TAGS :

Next Story