ഷാര്‍ജയ്ക്ക് പുതിയ ഉപ ഭരണാധികാരി
മാധ്യമരംഗത്ത് കഴിവ് തെളിയിച്ച ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ ഖാസിമിയെയാണ് പുതിയ ഉപ ഭരണാധികാരിയായി ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി പ്രഖ്യാപിച്ചത്
ഷാര്‍ജ പുതിയ ഉപ ഭരണാധികാരിയെ പ്രഖ്യാപിച്ചു. ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ ഖാസിമിയാണ് പുതിയ ഉപ ഭരണാധികാരി. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മാധ്യമരംഗത്ത് കഴിവ് തെളിയിച്ചയാളാണ് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ്. ഷാര്‍ജ എമിറേറ്റ് പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനും ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ ഖാസിമിയായിരിക്കും.
ഷാര്‍ജയുടെയും ഉപനഗരങ്ങളുടെയും മാധ്യമ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ്. നിലവില്‍ ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനാണ് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ ഖാസിമി. ഷാര്‍ജ മീഡിയ കോര്‍പ്പറേഷന്‍, ഗവണ്‍മെന്റ് മീഡിയ ബ്യൂറോ, ഷാര്‍ജ മീഡിയ സിറ്റി എന്നിവയുടെ മേല്‍നോട്ടവും ഇദ്ദേഹത്തിനാണ്.
അമേരിക്കയിലെ അര്‍ക്കന്‍സാസ് സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും മിഷിഗണിലെ ഡെട്രോയിറ്റ് മേഴ്സി സര്‍വകലാശാലയില്‍നിന്ന് കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Adjust Story Font
16